x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്


Published: April 1, 2026 11:55 PM IST | Updated: April 1, 2026 11:55 PM IST

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ മ​ഴ​യെ​ത്തി​യി​ട്ടും സം​സ്ഥാ​ന​ത്ത് പ​ക​ൽ​ച്ചൂ​ട് കു​റ​യു​ന്നി​ല്ല. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ 12 ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് പ​ക​ൽ താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും പ​ക​ൽ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ പെ​യ്തെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച അ​ള​വി​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് പ​ക​ൽ​ച്ചൂ​ട് വീ​ണ്ടും പി​ടി​വി​ട്ടു കു​തി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വ​രെ 36.2 മി​ല്ല​മീ​റ്റ​ർ മ​ഴ​യാ​ണ് സം​സ്ഥാ​ന​ത്തു പെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പെ​യ്ത​ത് 40.4 മി​ല്ലീ​മീ​റ്റ​റാ​ണ്. മി​ക്ക ജി​ല്ല​ക​ളും മ​ഴ​ക്കു​റ​വി​ന്‍റെ പി​ടി​യി​ലാ​ണ്.

ജാഗ്രതാ നിർദേശങ്ങൾ

  • നിർജലീകരണം ഒഴിവാക്കുക
  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
  • ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
  • കോട്ടൺ വസ്ത്രങ്ങൾ
  • അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരതാപം കുറയ്ക്കാൻ സഹായിക്കും.
  • സൂര്യാഘാതം
  • തലകറക്കം, കഠിനമായ ക്ഷീണം, ദേഹാസ്വാസ്ഥ്യം എന്നിവ തോന്നിയാൽ വൈദ്യസഹായം തേടുക.
  • കൃഷി/മൃഗസംരക്ഷണം
  • വളർത്തുമൃഗങ്ങൾക്ക് തണലും കുടിവെള്ളവും ഉറപ്പാക്കുക.
  • കൃഷിയിടങ്ങൾ നനയ്ക്കുന്നത് വൈകുന്നേരങ്ങളിലോ പുലർച്ചെയോ ആക്കുന്നത് ജലനഷ്ടം കുറയ്ക്കാൻ സഹായിക്കും.

Tags : High temperature warning 12 districts Hot weather

Recent News

Corehub Up