x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശീ​യ​വി​ജ്ഞാ​ന​വും സു​സ്ഥി​ര​ത​യും: ആ​ഗോ​ള​സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും


Published: December 2, 2025 12:02 AM IST | Updated: December 2, 2025 12:02 AM IST

തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യു​​​ടെ പൈ​​​തൃ​​​ക​​​ശാ​​​സ്ത്ര​​​ത്തി​​​ൽ വേ​​​രൂ​​​ന്നി​​​യ സു​​​സ്ഥി​​​ര​​​ഭാ​​​വി രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ഗോ​​​ള​​​വി​​​ദ​​​ഗ്ധ​​​ർ തൃ​​​ശൂ​​​രി​​​ൽ ഒ​​​ത്തു​​​ചേ​​​രു​​​ന്നു. ത​​​ദ്ദേ​​​ശീ​​​യ​​​വി​​​ജ്ഞാ​​​ന​​​വും സു​​​സ്ഥി​​​ര​​​ത​​​യും സം​​​ബ​​​ന്ധി​​​ച്ച ആ​​​ഗോ​​​ള​​​സ​​​മ്മേ​​​ള​​​നം ‘ഐ​​​സി​​​ഐ​​​ടി 2025’ ഇ​​​ന്നും നാ​​​ളെ​​​യും തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക.

ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള ഗ​​​വേ​​​ഷ​​​ക​​​ർ, ന​​​വീ​​​നാ​​​ശ​​​യ​​​ക്കാ​​​ർ തു​​​ട​​​ങ്ങി 300 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. 160 പേ​​​ർ കാ​​​മ്പ​​​സി​​​ലും ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ വെ​​​ർ​​​ച്വ​​​ലു​​​മാ​​​യാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ക. ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മു​​​ത്തു​​​ല​​​ക്ഷ്മി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഡോ. ​​​ദ​​​ർ​​​ശ​​​ന, മ​​​ന​​​യ​​​ത്ത് ശ​​​ശി, ഡോ. ​​​നേ​​​ഹ സിം​​​ഗാ​​​ൾ, ഡോ.​​​കെ. മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഡോ. ​​​അ​​​ഞ്ജ​​​ന ഭാ​​​ഗ്യ​​​നാ​​​ഥ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സ​​​മാ​​​പ​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​രി​​​ന്‍റെ ചൈ​​​ത​​​ന്യ​​​ത്തെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും ന​​​ട​​​ക്കും.

ഐ​​​എ​​​സ്ബി​​​എ​​​ൻ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് പ്രൊ​​​സീ​​​ഡിം​​​ഗി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന അം​​​ഗീ​​​കൃ​​​ത​​​കൃ​​​തി​​​ക​​​ൾ​​​ക്കൊ​​​പ്പം മി​​​ക​​​ച്ച പ്ര​​​ബ​​​ന്ധ​​​ത്തി​​​നും മി​​​ക​​​ച്ച വാ​​​ക്കാ​​​ലു​​​ള്ള അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു​​​മു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ ഗ​​​വേ​​​ഷ​​​ണ​​​ഫ​​​ല​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടും. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ഇ​​​ൻ​​​ഡെ​​​ക്സ്ഡ് ജേ​​​ണ​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Indigenous Science and Sustainability Global Summit

Recent News

Corehub Up