കൊച്ചി: കലൂരില്‍ കമന്റടി ചോദ്യം ചെയ്ത പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് പോലീസ്. കഴിഞ്ഞ ഡിസംബറില്‍ സെക്സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു.
ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഹൈലാന്‍ഡ് സ്യൂട്ട്സ് എന്ന ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്.
അക്ബറിനെതിരെ മുന്‍പ് പോക്സോ കേസുമുണ്ടായിരുന്നതായാണ് കണ്ടെത്തൽ ഇയാള്‍ ലഹരിയിലാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്ബര്‍ അടക്കമുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ ചൊവ്വാഴ്ച പിടിയിലായിരുന്നു.
ആല്വിന്, അരുണ്‍, സാബിത്ത് എന്നിവരാണ് പിടിയിലായത്. അക്ബര്‍ നടത്തുന്ന ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.
Tags : kaloor girls attack case