x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സ്റ്റോ​റി 2: സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി


Published: February 19, 2026 04:52 PM IST | Updated: February 19, 2026 04:52 PM IST

കൊ​ച്ചി: വി​വാ​ദ സി​നി​മ​യാ​യ 'ദി ​കേ​ര​ള സ്റ്റോ​റി 2'-ന്‍റെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ക​ണ്ണൂ​ർ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ശ്രീ​ദേ​വ് ന​മ്പൂ​തി​രി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ചി​ത്രം കേ​ര​ള​ത്തെ​ക്കു​റി​ച്ച് വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും, സം​സ്ഥാ​ന​ത്തെ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന വാ​ദം. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡി​നും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ​ഷൈ​ൻ പി​ക്ചേ​ഴ്സി​നും നോ​ട്ടീ​സ് അ​യ​ച്ചു. കേ​സ് അ​ടു​ത്ത ചൊ​വ്വാ​ഴ്ച കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ കേ​ര​ള​ത്തി​ൽ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ച് ബീ​ഫ് ക​ഴി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ നാ​ടാ​യ കേ​ര​ള​ത്തെ അ​വ​ഹേ​ളി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശി​ച്ചു. സി​നി​മ സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​ത്.

 

 

 

Tags : Kerala Story 2 High Court censor certificate

Recent News

Corehub Up