x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാത്രയ്ക്കിടെ അപസ്മാരം ; പിഞ്ചുകുഞ്ഞിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രക്ഷകരായി


Published: January 19, 2026 03:17 AM IST | Updated: January 19, 2026 03:17 AM IST

കൊ​​​ച്ചി: യാ​​​ത്ര​​​യ്ക്കി​​​ടെ അ​​​പ​​​സ്മാ​​​ര​​​മു​​​ണ്ടാ​​​യ പി​​​ഞ്ചു​​​കു​​​ഞ്ഞി​​​നെ ബ​​​സി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച് ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കി കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര്‍. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് പാ​​​ല​​​ക്കാ​​​ട്ടേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ്വി​​​ഫ്റ്റ് ബ​​​സി​​​ല്‍ ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ കു​​​ണ്ട​​​ന്നൂ​​​രി​​​നു സ​​​മീ​​​പം ബ​​​സ് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് തൃ​​​ശൂ​​​രി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ പ​​​ത്തു മാ​​​സം പ്രാ​​​യ​​​മാ​​​യ കു​​​ഞ്ഞി​​​ന് അ​​​പ​​​സ്മാ​​​ര​​​മു​​​ണ്ടാ​​​യ​​​ത്. പ​​​നി ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​പ​​​സ്മാ​​​ര​​​വു​​​മു​​​ണ്ടാ​​​യ​​​ത്. കു​​​ഞ്ഞി​​​ന്‍റെ അ​​​വ​​​സ്ഥ ക​​​ണ്ട് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വെ​​​പ്രാ​​​ള​​​ത്തി​​​ലാ​​​യ​​​തോ​​​ടെ ബ​​​സി​​​ലെ എ​​​ല്ലാ​​​വ​​​രും പ​​​രി​​​ഭ്ര​​​മ​​​ത്തി​​​ലാ​​​യി.

സം​​​ഭ​​​വം ക​​​ണ്ട് ക​​​ണ്ട​​​ക്ട​​​ര്‍ സു​​​നി​​​ല്‍ ഡ്രൈ​​​വ​​​ര്‍ പ്രേ​​​മ​​​നെ കാ​​​ര്യം ധ​​​രി​​​പ്പി​​​ച്ചു. ഈ ​​​സ​​​മ​​​യം ബ​​​സ് കു​​​ണ്ട​​​ന്നൂ​​​ര്‍ പി​​​ന്നി​​​ട്ടി​​​രു​​​ന്നു. ഉ​​​ട​​​ൻ ഡ്രൈ​​​വ​​​ര്‍ ബ​​​സ് തി​​​രി​​​ച്ച് വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​റി​​​ലേ​​​ക്ക് വി​​​ട്ടു. ബ​​​സ് ആ​​​ശു​​​പ​​​ത്രി പ​​​രി​​​സ​​​ര​​​ത്ത് എ​​​ത്തി​​​യ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഓ​​​ടി​​​യെ​​​ത്തി കു​​​ഞ്ഞി​​​നെ​​​യു​​​മാ​​​യി അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു പാ​​​ഞ്ഞു.
ഡോ​​​ക്ട​​​ര്‍മാ​​​ര്‍ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ച​​​ര​​​ണം ന​​​ല്‍കി കു​​​ഞ്ഞി​​​ന്‍റെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കി. തു​​​ട​​​ര്‍ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കു​​​ഞ്ഞി​​​നെ പീ​​​ഡി​​​യാ​​​ട്രി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി.

Tags : KSRTC employees employees rescue

Recent News

Corehub Up