x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏകോപനമില്ല, നിയമനങ്ങളിൽ അവഗണന: പരാതികളുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിന് മുന്നിൽ

വെബ് ഡെസ്ക്
Published: November 22, 2026 01:39 PM IST | Updated: November 22, 2026 01:39 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതികളുമായി എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ട്.

ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നീ നേതാക്കളാണ് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ നേരിൽ കണ്ട് തങ്ങളുടെ അതൃപ്തി അറിയിച്ചത്. പാർട്ടിയിലും സർക്കാരിലും തങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്നും നിലവിലെ പ്രവർത്തന രീതി ശരിയല്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ പ്രധാന പരാതി.

പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്നും, പല സുപ്രധാന തീരുമാനങ്ങളും കെപിസിസി അധ്യക്ഷൻ പോലും അറിയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ ബോർഡ്-കോർപറേഷൻ നിയമനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പാർട്ടി പ്രവർത്തനം സജീവമല്ലെന്നും നിശ്ചലാവസ്ഥയിലാണെന്നും പരാതിയിൽ പറയുന്നു. അതേസമയം, തങ്ങളുടെ ഈ നീക്കം മുഖ്യമന്ത്രിക്കെതിരായ അട്ടിമറി ശ്രമമല്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

Tags : Congress VDSatheesan HighCommand MallikarjunKharge

Recent News

Corehub Up