x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രിയെ തീ​രു​മാ​നി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗ പ്ര​മേ​യം


Published: May 7, 2026 10:08 PM IST | Updated: May 7, 2026 10:09 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ചു​മ​ത​ല കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു ന​ല്കി​ക്കൊ​ണ്ടു​ള​ള കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം പ്ര​മേ​യം പാ​സാ​ക്കി. ഇ​ന്ന് കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​നി​ൽ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യ മു​കു​ൾ വാ​സ്നി​ക്കി​ന്‍റെ​യും അ​ജ​യ് മാ​ക്ക​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷം കേ​ന്ദ്ര നി​രീ​ക്ഷ​ക​ൾ ഓ​രോ എം​എ​ൽ​എ​മാ​രേ​യും ത​നി​യെ ക​ണ്ട് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ചോ​ദി​ച്ചു. ഈ ​അ​ഭി​പ്രാ​യ​ങ്ങ​ൾ റി​പ്പോ​ർ​ട്ടാ​ക്കി കേ​ന്ദ്ര നി​രീ​ക്ഷ​ക​ർ ഹൈ​ക്ക​മാ​ൻ​ഡി​നു ന​ല്കും.

ഞാ​യ​റാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നും സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദം ല​ക്ഷ്യ​മി​ട്ടു​ള്ള ക​രു​നീ​ക്കം ന​ട​ത്തു​ന്ന​ത്.

Tags : Legislative Assembly Congress President Chief Minister

Recent News

Corehub Up