x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദൈ​വ​നി​യോ​ഗം പു​തു​കേ​ര​ള​ത്തി​നാ​യ് ഒ​ന്നി​ച്ചു നി​ല്‍​ക്കാം'


Published: May 15, 2026 02:58 AM IST | Updated: May 15, 2026 02:58 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​ട്ടി ത​​​ന്നെ ഏ​​​ല്‍​പ്പി​​​ച്ച​​​ത് വ​​​ലി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ദ​​​ത്തെ ഒ​​​രു ദൈ​​​വ​​​നി​​​യോ​​​ഗ​​​മാ​​​യി കാ​​​ണു​​​ന്നു​​​വെ​​​ന്നും നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

ത​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തി​​​നും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കും വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​ന്ദി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി എ​​​ഐ​​​സി​​​സി വി.​​​ഡി. സ​​​തീ​​​ശ​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ച ശേ​​​ഷം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ​​​ത്.

ത​​​ന്നെ താ​​​നാ​​​ക്കി​​​യ​​​ത് യു​​​ഡി​​​എ​​​ഫാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലാ​​​ണ്. ത​​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട നേ​​​താ​​​വാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ സ​​​ണ്ണി ജോ​​​സ​​​ഫ്, ഐ​​​ഐ​​​സി​​​സു​​​ടെ ചു​​​മ​​​ത​​​ലു​​​ള്ള ദീ​​​പാ ദാ​​​സ് മു​​​ന്‍​ഷി എ​​​ന്നി​​​വ​​​രോ​​​ടും ന​​​ന്ദി​​​യു​​​ണ്ട്.

കേ​​​ര​​​ളം ഇ​​​പ്പോ​​​ള്‍ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് സ​​​ങ്കീ​​​ര്‍​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഒ​​​രാ​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​യി ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​കി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല്‍​ക്ക​​​ണം. പ്ര​​​തി​​​പ​​​ക്ഷം ഉ​​​ള്‍​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ താ​​​ന്‍ അ​​​ഭ്യ​​​ര്‍​ഥി​​​ക്കു​​​ക​​​യാ​​​ണ്.

ന​​​മ്മു​​​ടെ കേ​​​ര​​​ള​​​ത്തെ ര​​​ക്ഷി​​​ക്കാ​​​ന്‍, പു​​​തി​​​യ കേ​​​ര​​​ള​​​ത്തെ വാ​​​ര്‍​ത്തെ​​​ടു​​​ക്കാ​​​ന്‍ ഒ​​​രു​​​മി​​​ച്ചു നി​​​ല്‍​ക്കാം. ന​​​ല്ല ഒ​​​രു ടീം ​​​ഉ​​​ണ്ടാ​​​ക​​​ണം. ഒ​​​രാ​​​ള്‍​ക്ക് ഒ​​​റ്റ​​​യ്ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ള്‍ ഏ​​​ല്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് ഇ​​​രു​​​ന്ന​​​പ്പോ​​​ള്‍ ഞ​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചി​​​ത്ര​​​മു​​​ണ്ട്.

ന​​​മ്മു​​​ടെ കേ​​​ര​​​ള​​​ത്തെ ര​​​ക്ഷി​​​ച്ചെ​​​ടു​​​ക്കാ​​​നും പു​​​തി​​​യ കേ​​​ര​​​ള​​​ത്തെ സൃ​​​ഷ്ടി​​​ച്ചെ​​​ടു​​​ക്കാ​​​നും എ​​​ല്ലാ​​​വ​​​രും ചേ​​​ര്‍​ന്നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മെ സാ​​​ധി​​​ക്കൂ. ഒ​​​രാ​​​ള്‍​ക്ക് ഒ​​​റ്റ​​​യ്ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​കി​​​ല്ല. ഒ​​​രു ടീ​​​മി​​​നാ​​​കും അ​​​തു ചെ​​​യ്യാ​​​നാ​​​കു​​​ക. കേ​​​ര​​​ള​​​ത്തെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ടീം ​​​ബി​​​ല്‍​ഡ് ചെ​​​യ്യു​​​ക​​​യെ​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ഏ​​​റ്റെ​​​ടു​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ വൈ​​​കി​​​യി​​​ല്ലേ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​തി​​​നൊ​​​ക്കെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു. നേ​​​തൃ​​​ത്വ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ഒ​​​ട്ടേ​​​റെ കാ​​​ര്യ​​​ങ്ങ​​​ള്‍ വ​​​രു​​​മ്പോ​​​ള്‍ അ​​​തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച് മാ​​​ത്ര​​​മേ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​കൂ.

എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​ര്‍, മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ള്‍ എ​​​ന്ന​​​ങ്ങ​​​നെ എ​​​ല്ലാ​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ശ​​​യ വി​​​നി​​​മ​​​യ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ടീം ​​​യു​​​ഡി​​​എ​​​ഫി​​​നും ജ​​​ന​​​ങ്ങ​​​ള്‍​ക്കും ന​​​ന്ദി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടീം ​​​യു​​​ഡി​​​എ​​​ഫി​​​നും ജ​​​ന​​​ങ്ങ​​​ള്‍​ക്കും ന​​​ന്ദി പ​​​റ​​​ഞ്ഞ് നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. 10 വ​​​ര്‍​ഷം നീ​​​ണ്ട എ​​​ല്‍​ഡി​​​എ​​​ഫ് ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് 102 സീ​​​റ്റോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റ്റി​​​യ ജ​​​ന​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​ന്നൊ​​​ന്നാ​​​യി ചെ​​​യ്തു തീ​​​ര്‍​ക്കും.

ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്ത് പൂ​​​ര്‍​ണ​​​മാ​​​യ അ​​​ര്‍​പ്പ​​​ണ​​​ബോ​​​ധ​​​ത്തോ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ര്‍​ത്താ​​​നും കേ​​​ര​​​ള​​​ത്തെ മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​നും പു​​​തി​​​യ കേ​​​ര​​​ള​​​ത്തെ സൃ​​​ഷ്ടി​​​ക്കാ​​​നും പു​​​തു​​​യു​​​ഗ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മി​​​ടാ​​​നും ത​​​ങ്ങ​​​ള്‍ എ​​​ല്ലാ​​​വ​​​രും ചേ​​​ര്‍​ന്ന് ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്യും.

രാ​​​ഷ്ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ​​​യും പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ​​​യും നി​​​ര്‍​വ​​​ച​​​നം ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി അ​​​ര്‍​പ്പ​​​ണ​​​ബോ​​​ധ​​​ത്തോ​​​ടെ ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ര്‍​ത്തി​​​യാ​​​ണെ​​​ന്ന് ഞ​​​ങ്ങ​​​ള്‍ മാ​​​റ്റി​​​യെ​​​ഴു​​​തു​​​മെ​​​ന്നും സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു.

Tags : V.D. Satheesan ordained new Kerala

Recent News

Corehub Up