x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവനെടുക്കുന്ന ഉയരപ്പാത നിർമാണം


Published: November 14, 2025 01:01 AM IST | Updated: November 14, 2025 01:09 AM IST

ആ​ല​പ്പു​ഴ: അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. എ​ന്നാ​ൽ, ത​ല​യ്ക്കു​മീ​തെ ഭീ​മ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന​ടി​യി​ലൂ​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം. ഇ​ന്ന​ലെ വ​രെ 62 പേ​രെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജാ​ഗ്ര​താ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​ടു​ത്ത​ത് ഞാ​നോ എ​ന്ന നി​ശ്ച​യ​മി​ല്ലാ​യ്മ​യി​ൽ യാ​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു. നി​ർ​മാ​ണ​സ്ഥ​ല​ത്തെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും അ​ശാ​സ്ത്രീ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഇ​ത്ര​യ​ധി​കം മ​ര​ണ​ങ്ങ​ളു​ണ്ടാ​കാ​ൻ കാ​ര​ണം. പ​രി​ക്കേ​റ്റ​വ​രു​ടെ​യും വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​ടെ​യും എ​ണ്ണ​വും ഏ​റെ​യാ​ണ്.

ദേ​ശീ​യ​പാ​ത​യി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ​യു​ള്ള 12.75 കി​ലോ​മീ​റ്റ​റി​ലെ അ​വ​സ്ഥ​യാ​ണ് ഇ​ത്. മു​ന്പു നാ​ലു​വ​രി​പ്പാ​ത​യാ​യി​രു​ന്നി​ട്ടും വ​ള​രെ തി​ര​ക്കു​ണ്ടാ​യി​രു​ന്ന റോ​ഡി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം കാ​ര​ണം വീ​തി കു​റ​ഞ്ഞ​താ​ണു ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ളു​ടെ​യും മൂ​ല​കാ​ര​ണം. ഉ​യ​ര​പ്പാ​ത​യ്ക്കാ​യി പൈ​ലിം​ഗ് ന​ട​ത്തു​മ്പോ​ൾ ചെ​ളി​യും വെ​ള്ള​വും റോ​ഡി​ലേ​ക്ക് ഒ​ഴു​കി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും കാ​ൽ​ന​ട​യാ​ത്രി​ക​രും തെ​ന്നി വീ​ണും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ വീ​ണു മ​റി​ഞ്ഞു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് ഏ​റെ അ​പ​ക​ട​മ​ര​ണ​ങ്ങ​ളും. രാ​ത്രി​യി​ൽ വേ​ണ്ട​ത്ര വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട യാ​ത്രി​ക​രെ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച സം​ഭ​വ​ങ്ങ​ളും ധാ​രാ​ളം.

എ​ര​മ​ല്ലൂ​രി​ൽ ഉ​യ​ര​പ്പാ​ത​യു​ടെ ഗ​ർ​ഡ​ർ പി​ക്ക​പ്പ് വാ​നി​നു മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്നുവീ​ണാ​ണ് ഡ്രൈ​വ​ർ രാ​ജേ​ഷ് (48) മ​രി​ച്ച​ത്. മു​മ്പ് ജ​നു​വ​രി 15നാ​ണ്, ചേ​ർ​ത്ത​ല തു​റ​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ച​ത്. ബൈ​ക്ക് ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​ട​ക്ക​ര​പ്പ​ള്ളി ഒ​റ്റ​പ്പു​ന്ന സ്വ​ദേ​ശി ഷി​തി​ൻ ത​ങ്ക​ച്ച​ൻ മ​രി​ച്ച​ത്. ഉ​യ​ര​പ്പാ​ത​ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​ന്ന ര​ണ്ടു മ​ര​ണ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ​താ​യി​രു​ന്നു അ​ത്. ച​ന്തി​രൂ​രി​ൽ രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട്ട​നാ​ട് ത​ല​വ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വും മ​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 19നാ​യി​രു​ന്നു തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വീ​ണ്ടും അ​പ​ക​ട മ​ര​ണ​മു​ണ്ടാ​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​നാ​യ തു​റ​വൂ​ർ സ്വ​ദേ​ശി പ്ര​വീ​ൺ ആ​ർ. പൈ ​ആ​ണ് മ​രി​ച്ച​ത്. 2024 മാ​ർ​ച്ച് 13ന് ​അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ ബാ​രി​ക്കേ​ഡി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യാ​ണ് 44കാ​ര​നാ​യ പ​ട്ടാ​മ്പി ചെ​റു​ത്തു​ടി ഇ​സ്മ​യി​ൽ മ​രി​ച്ച​ത്.

മേ​യ് 19ന് ​ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ പോ​ക​വെ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ന​വ​വ​ധു​വാ​യി​രു​ന്ന അ​രൂ​ർ ത​ച്ചാ​റ വീ​ട്ടി​ൽ ജോ​മോ​ന്‍റെ ഭാ​ര്യ എ​സ്ത​ർ (27) ആ​ണ് മ​രി​ച്ച​ത്. ഒ‌​ക്‌​ടോ​ബ​ർ 24ന് ​ഉ​യ​ര​പ്പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വൃ​ക്ക രോ​ഗി​യാ​യ യു​വാ​വി​ന്‍റെ ജീ​വ​നെ​ടു​ത്തു. ഡ​യാ​ലി​സി​സ് ചെ​യ്യാ​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കാ​റി​ൽ പോ​യ ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സ്വ​ദേ​ശി പി.​പി. ദി​ലീ​പാ​ണ് മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 30നാ​ണ് എ​ഴു​പു​ന്ന അ​ർ​ച്ച​നാ ഭ​വ​നി​ൽ മ​ല്ലി​ക അ​ജ​യ​ൻ (59) വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്. ബ​സി​ന്‍റെ ര​ണ്ട് ട​യ​റു​ക​ളും ദേ​ഹ​ത്ത് ക​യ​റി​യി​റ​ങ്ങി.

ഉ​യ​ര​പ്പാ​ത​യു​ടെ തൂ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് തു​റ​വൂ​ർ മു​ത​ൽ അ​രൂ​ർ വ​രെ​യു​ള്ള പാ​ത​യി​ലെ മീ​ഡി​യ​നി​ലെ മ​ണ്ണ് നീ​ക്കി ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത് 2023 മേ​യി​ൽ. 12.75 കി​ലോ​മീ​റ്റ​റി​ൽ 354 തൂ​ണു​ക​ളി​ലാ​യാ​ണ് ഉ​യ​ര​പ്പാ​ത. പാ​ത​യു​ടെ ഡി​സൈ​ൻ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ആ​ദ്യ​ഘ​ട്ട സ്ഥ​ല​മേ​റ്റെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​പ്പോ​ൾ മ​നു​ഷ്യ​ജീ​വ​നു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് എ​ന്തു ത​യാ​റെ​ടു​പ്പു ന​ട​ത്തി​യെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും

അ​രൂ​രി​നും തു​റ​വൂ​രി​നും ഇ​ട​യി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തെ റോ​ഡ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. സു​ര​ക്ഷാ ച​ട്ട​ങ്ങ​ളി​ലെ വീ​ഴ്ച​ക​ൾ​ക്കും ക്ര​മ​ക്കേ​ടു​ക​ൾ​ക്കും ക​രാ​റു​കാ​ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഴു​പു​ന്ന​യി​ലെ സി.​ടി. ലി​ജി​ൻ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നി​ട്ടെ​ന്തു​ണ്ടാ​യി? റോ​ഡി​ലെ അ​പ​ക​ട​നി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത​ല്ലാ​തെ ഫ​ല​മി​ല്ല. പോ​ലീ​സും സം​വി​ധാ​ന​ങ്ങ​ളും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. പ​ക്ഷേ റോ​ഡി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സു​രക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന​തു​പോ​ലെ ചി​ല മു​ൻ​ക​രു​ത​ൽ കാ​ണി​ക്കു​ക​യും ചെ​യ്യും. പ​ക്ഷേ, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ചോ​ര ഒ​ഴു​കു​ന്ന​തി​നു മാ​ത്രം ക​ണ​ക്കി​ല്ല.

Tags : elevated road construction Garder Garder accident

Recent News

Corehub Up