പ്രതീകാത്മക ചിത്രം
പാലക്കാട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാലു വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാംപ്രതി സുരേഷ് എന്ന റഹീം (32) ആറുവർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട്ടിൽനിന്നാണു പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്പടിച്ച നാടോടിസംഘത്തിലെ പെണ്‍കുട്ടിയാണ് ആക്രമണത്തിനിരയായി മരിച്ചത്. പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിൽ ചാക്കിൽ പൊതിഞ്ഞ നിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ടൗണ്‍ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണു കേസ് തെളിഞ്ഞത്.
കേസിലെ മുഖ്യപ്രതിയായ റഹീം ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽപോകുകയായിരുന്നു. വർഷങ്ങളായി പിടികിട്ടാപ്പുള്ളിയായി തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി തഞ്ചാവൂർ കൊരടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
Tags : arrest raping killing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash