മന്ത്രി കെ. മുരളീധരൻ (File Photo)
തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഗുണമേന്മ സ്ഥിരീകരിച്ച മരുന്നാണ് നൽകിയതെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട നടപടി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്താൻ പാടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രക്ഷിതാക്കൾ ആശങ്കയിലാണെന്നും ഇതേക്കുറിച്ച് വിശദമായ പരിശോധന വേണമെന്നും ശൈലജ പറഞ്ഞു.
Tags : kMuraleedharan SMA Medicine Quality HealthMinister