x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പുരുഷന്റെ അന്തസും പ്രധാനം": ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് മാറ്റാൻ ഹൈക്കോടതി അനുമതി


Published: March 4, 2026 01:14 AM IST | Updated: March 4, 2026 01:22 AM IST

കൊ​ച്ചി: വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ൽ ജ​നി​ച്ച കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് പി​താ​വി​ന്‍റെ പേ​ര് നീ​ക്കം ചെ​യ്യാ​നോ മാ​റ്റാ​നോ ഉ​ള്ള അ​വ​കാ​ശം പു​രു​ഷ​ന്‍റെ അ​ന്ത​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി. പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ളെ​പ്പോ​ലെ ത​ന്നെ അ​ന്ത​സോ​ടെ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി ഈ ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ൽ ജ​നി​ച്ച ഒ​രു കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ത​ന്‍റെ പേ​ര് തെ​റ്റാ​യി ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ച് ഒ​രു വ്യ​ക്തി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. കു​ട്ടി​യു​ടെ അ​മ്മ താ​നു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്തി​യെ​ന്നും, എ​ന്നാ​ൽ ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​താ​വി​ന്‍റെ സ്ഥാ​ന​ത്ത് ത​ന്‍റെ പേ​ര് ന​ൽ​കി​യ​തെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വാ​ദി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു​ന​ൽ​കു​ന്ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ വ്യ​ക്തി​യു​ടെ അ​ന്ത​സും ഉ​ൾ​പ്പെ​ടു​ന്നു. ഒ​രു പു​രു​ഷ​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ അ​യാ​ളെ ഒ​രു കു​ട്ടി​യു​ടെ പി​താ​വാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് അ​യാ​ളു​ടെ അ​ന്ത​സി​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രാ​ർ​ക്ക് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രേ​ഖ​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പി​താ​വി​ന്‍റെ പേ​ര് തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ത് തി​രു​ത്താ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ​മി​ല്ല. ഹ​ർ​ജി​ക്കാ​ര​ന്‍റെ പ​രാ​തി പ​രി​ശോ​ധി​ച്ച്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

Tags : Kerala High Court birth certificate child born out of wedlock

Recent News

Corehub Up