x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇ​തു മൈ​ക്കി​ന്‍റെ ക​ളി': ഇ​ത്ത​വ​ണ മൈ​ക്ക് ത​ക​രാ​റി​ൽ കോ​പി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി


Published: February 19, 2026 10:05 PM IST | Updated: February 19, 2026 10:05 PM IST

ത​ളി​പ്പ​റ​മ്പ്​: ത​ളി​പ്പ​റ​മ്പി​ൽ ന​ട​ന്ന ത​ദ്ദേ​ശ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നി​ടെ മൈ​ക്ക് ത​ക​രാ​റി​ലാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ സ​ര​സ​മാ​യ പ്ര​തി​ക​ര​ണം വാ​ർ​ത്ത​യാ​യി​രി​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ മൈ​ക്കി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം ഉ​യ​രാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ അ​ദ്ദേ​ഹം പ്ര​സം​ഗം നി​ർ​ത്തി. വീ​ണ്ടും തു​ട​ങ്ങി​യ​പ്പോ​ഴും ത​ക​രാ​ർ തു​ട​ർ​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

"സാ​ധാ​ര​ണ ഞാ​ൻ ഉ​ണ്ടാ​കു​മ്പോ​ൾ മൈ​ക്ക് ക​ളി​ക്കു​ന്ന ക​ളി"​യാ​ണെ​ന്നും ഇ​ത് നേ​ര​ത്തെ ത​ന്നെ തു​ട​ങ്ങി​യ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. മു​ൻ​പ് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​കോ​പി​ത​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ വ​ള​രെ ശാ​ന്ത​നാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്.

മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്വ​രാ​ജ് ട്രോ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. മൈ​ക്ക് ത​ക​രാ​റി​നെ മു​ഖ്യ​മ​ന്ത്രി ത​മാ​ശ​യോ​ടെ നേ​രി​ട്ട​ത് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി.

Tags : Microphone Pinarayi Vijayan

Recent News

Corehub Up