തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി ആർ.ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ മുഖ്യന്ത്രിയുടെ മകളെയല്ല മുഖ്യമന്ത്രിയെ വിളിക്കണമായിരുന്നു.
വിഷയത്തിൽ പോലീസ് ഇടപെടണമായിരുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷണം നടത്തണം.സ്ത്രീകളെ സംരക്ഷിക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളത്. നീതിയുക്തമായി നടപടികൾ സ്വീകരിക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്.
കൂടുതൽ കാര്യങ്ങൾ വസ്തുതകൾ മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം. സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന സമൂഹമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആർ.ബിന്ദു പറഞ്ഞു.
Tags : Ganesh Kumar issue R. Bindu bindu menon