x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊകേരി ശ്രീധരന്‍ വധം: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവച്ചു


Published: August 19, 2026 04:57 AM IST | Updated: August 19, 2026 04:57 AM IST

കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് കു​​​റ്റ്യാ​​​ടി മൊ​​​കേ​​​രി വ​​​ട്ട​​​ക്ക​​​ണ്ടി മീ​​​ത്ത​​​ല്‍ ശ്രീ​​​ധ​​​ര​​​ന്‍ വ​​​ധ​​​ക്കേ​​​സി​​​ല്‍ ഭാ​​​ര്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ശ​​​രി​​​വ​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി.

പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട ന​​​ട​​​പ​​​ടി​​​യി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ശ​​​രി​​​വ​​​ച്ച് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി ബം​​​ഗാ​​​ള്‍ സ്വ​​​ദേ​​​ശി പ​​​രി​​​മ​​​ള്‍ ഖ​​​ല്‍ദാ​​​ന്‍, ര​​​ണ്ടും മൂ​​​ന്നും പ്ര​​​തി​​​ക​​​ളാ​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട ശ്രീ​​​ധ​​​ര​​​ന്‍റെ ഭാ​​​ര്യ ഗി​​​രി​​​ജ, ഭാ​​​ര്യാ മാ​​​താ​​​വ് ദേ​​​വി എ​​​ന്നി​​​വ​​​രെ വെ​​​റു​​​തെ​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ കോ​​​ട​​​തി ത​​​ള്ളി.

2017 ജൂ​​​ലൈ എ​​​ട്ടി​​​നാ​​​ണ് ശ്രീ​​​ധ​​​ര​​​നെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പു​​​തി​​​യ വീ​​​ടി​​​ന്‍റെ നി​​​ര്‍മാ​​​ണ​​​ത്തി​​​നെ​​​ത്തി​​​യ തൊ​​​ഴി​​​ലാ​​​ളി പ​​​രി​​​മ​​​ളു​​​മാ​​​യി ഗി​​​രി​​​ജ​​​യ്ക്ക് അ​​​ടു​​​പ്പ​​​മു​​​ണ്ടാ​​​യെ​​​ന്നും ഇ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ശ്രീ​​​ധ​​​ര​​​നെ ശ്വാ​​​സം മു​​​ട്ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കേ​​​സ്.എ​​​ന്നാ​​​ല്‍, ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ സം​​​ശ​​​യാ​​​തീ​​​ത​​​മാ​​​യി തെ​​​ളി​​​യി​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

Tags : Deepika DeepikaNewspaper BreakingNews Mokeri Sreedharan murder

Recent News

Corehub Up