x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരത്തെ യുവാവിന്‍റെ കൊലപാതകം: പ്രതികൾ പിടിയിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 26, 2026 10:20 PM IST | Updated: July 26, 2026 10:20 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളും പോലീസ് പിടിയിൽ. പുലയനാർ കോട്ടയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

അതിർത്തിത്തർക്കത്തിന്‍റെ പേരിലാണ് കൊലപാതകമെന്നാണ് നിഗമനം. അയൽവാസിയും സുഹൃത്തുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി. പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ പകയാണ് കൊലപാതകത്തിന് കാരണം.

പ്രദീപും വിശാഖും തമ്മിൽ വഴിതർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടി പരിക്കേൽപ്പിച്ചു. ഈ കേസിൽ റിമാൻഡിൽ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്‍റെ വീടിനു മുന്നിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം.

Tags : Murder Suspects Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up