x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​കേ​ര​ള സ​ർ​വേ​യ്ക്ക് 13 കോ​ടി ചെ​ല​വ്; സു​പ്രീം കോ​ട​തി​യി​ൽ ക​ണ​ക്ക് ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ


Published: April 12, 2026 06:51 PM IST | Updated: April 12, 2026 06:51 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന-​ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച ന​വ​കേ​ര​ള സ​ർ​വേ​യ്ക്ക് 13 കോ​ടി ചെ​ല​വാ​യെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ക​ണ​ക്ക് ന​ൽ​കി. 20 കോ​ടി അ​നു​വ​ദി​ച്ച​തി​ൽ ഇ​തു​വ​രെ ചെ​ല​വാ​യ​ത് 13.04 കോ​ടി രൂ​പ​യാ​ണ്.

ബ്രോ​ഷ​റി​ന് 5.54 കോ​ടി​യും ക​ത്തി​ന് ഒ​രു കോ​ടി​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ യാ​ത്ര​യ്ക്ക് 1.45 കോ​ടി​യും ചെ​ല​വാ​യി. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം അ​റി​യാ​നും ഭാ​വി​യി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്താ​നു​മെ​ന്ന പേ​രി​ലാ​ണ് സ​ർ​ക്കാ​ർ സ​ർ​വേ ന​ട​ത്തി​യ​ത്.

ഏ​ക​ദേ​ശം 95 ല​ക്ഷം വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും സാ​മൂ​ഹ്യ സ​ന്ന​ദ്ധ സേ​ന​യി​ലെ വോ​ള​ണ്ടി​യ​ർ​മാ​രു​മാ​ണ് ഇ​തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ബ​ജ​റ്റ് അ​നു​മ​തി​യി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള വി​വ​ര​ശേ​ഖ​ര​ണ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള ഹൈ​ക്കോ​ട​തി 2026 ഫെ​ബ്രു​വ​രി​യി​ൽ സ​ർ​വേ റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ സു​പ്രീം കോ​ട​തി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യും സ​ർ​വേ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

Tags : NavaKerala survey cost State government Supreme Court

Recent News

Corehub Up