കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. നിധിൻ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് വേടൻ പറഞ്ഞു.
പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത് കേരളത്തിലെ പൊതു ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണെന്നും വേടന് അഭിപ്രായപ്പെട്ടു. നിധിനും അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയിട്ടില്ല എന്നാണ് അർഥമെന്നും വേടൻ കൂട്ടിച്ചേർത്തു.
അതേസമയം നിധിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
Tags : Rapper Vedan kerala police crime news