x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യി​ടം​തു​രു​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ: നാ​ളെ ന​ട​പ​ടി​ക​ളു​ണ്ടാ​കി​ല്ല; സ​ർ​ക്കാ​ർ താ​മ​സ​ക്കാ​ർ​ക്കൊ​പ്പ​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ


Published: May 22, 2026 10:08 PM IST | Updated: May 22, 2026 10:08 PM IST

എ​റ​ണാ​കു​ളം: കു​ന്ന​ത്തു​നാ​ട് മ​ല​യി​ടം​തു​രു​ത്ത് പാ​രി​യ​ത്തു​കാ​വ് കോ​ള​നി​യി​ൽ നാ​ളെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ക​ന​ത്ത ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സം. കോ​ള​നി​യി​ലെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ​യാ​ണ് സ​ർ​ക്കാ​രെ​ന്നും വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച നേ​രി​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സം​സ്ഥാ​ന റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ന്ത്രി റോ​ജി എം. ​ജോ​ൺ, കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ വി.​പി. സ​ജീ​ന്ദ്ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ, റൂ​റ​ൽ എ​സ്‌​പി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക സ​മ​വാ​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഈ ​നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം. കേ​സ് ന​ട​ത്തി​പ്പി​ൽ മു​ൻ​പ് ചി​ല വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി, സ​ർ​ക്കാ​ർ നേ​രി​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി സ​മ്പാ​ദി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പോ​ലും ഈ ​കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്നും ഒ​രു കു​ടും​ബ​വും പെ​രു​വ​ഴി​യി​ലാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നാ​ളെ ഒ​ഴി​പ്പി​ക്ക​ലി​നാ​യി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ നീ​ക്ക​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് റൂ​റ​ൽ എ​സ്‌​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. നി​ല​വി​ലെ ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തെ​രു​വി​ൽ ഇ​റ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ച്ച​തെ​ന്ന് കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ വി.​പി. സ​ജീ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ വി​ല​പ്പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പൂ​ർ​ണ തൃ​പ്ത​രാ​ണെ​ന്ന് കു​ടി​യി​റ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. നാ​ളെ പോ​ലീ​സ് വ​രി​ല്ലെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ താ​ത്കാ​ലി​ക സ​മ​ര​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.

Tags : Malayidamturuthu Eviction Minister Latest News

Recent News

Corehub Up