തൃശൂർ: വർഗീയപരാമർശത്തിന്റെ പേരിൽ പോലീസ് കേസെടുത്തെങ്കിലും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന്റെ പത്രിക സ്വീകരിച്ചു.
ശിക്ഷിച്ചാൽ മാത്രമേ പത്രിക സ്വീകരിക്കുന്നതിൽ തടസമുള്ളൂ എന്നു വരണാധികാരി അറിയിച്ചു. പത്രിക സ്വീകരിക്കുന്നതിനെ എതിർത്ത് എൽഡിഎഫും യുഡിഎഫും രംഗത്തുവന്നിരുന്നു.
വർഗീയപരാമർശത്തിനെതിരേ ഗുരുവായൂർ ടെന്പിൾ പോലീസാണ് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കേസെടുത്തത്.
സാമുദായികവികാരം ഉപയോഗിച്ചു വോട്ടു തേടിയെന്നാണ് ആരോപണം. ജനപ്രാതിനിധ്യ നിയമം, 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾപ്രകാരവുമാണ് കേസെടുക്കാൻ നിർദേശിച്ചത്.
വിവാദവീഡിയോ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കി.എന്നാൽ, പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നെന്നു ഗോപാലകൃഷ്ണൻ പറഞ്ഞു.
Tags : B. Gopalakrishnan Objection rejected BJP Kerala Assembly Election Niyama Sabha Election