ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഓണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
ഓഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമാണ് നൽകിയത്.
സംസ്ഥാനത്തെ ആശമാർക്കായി ഓണറേറിയം ഇനത്തിൽ ആകെ 29 കോടി 93 ലക്ഷം രൂപയും ഉത്സവബത്തയായി 3 കോടി 61 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്.മുൻവർഷങ്ങളിൽ ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഓണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ഓഗസ്റ്റ് മാസം അവസാനിക്കും മുന്നേ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഓണറേറിയം മുഴുവനായും സർക്കാർ നൽകി.
ഇതോടെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശികയില്ലാത്ത ഓണക്കാലം ഉറപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു.
Tags : FestivalAllowance ASHAWorkers OnamHonorarium BeforeOnam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash