പത്തനംതിട്ട: തെരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ ആയിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസിലിരുന്ന ഒരാൾ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറയുകയായിരുന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ആയിരുന്നു ചോദ്യം.
അതേസമയം, ഇന്ന് ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ജില്ലയിലെത്തും. രാവിലെ 10ന് കട്ടപ്പനയിൽ വാർത്ത സമ്മേളനം നടത്തും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11 ഓടെ കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്യും.