x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം നേ​താ​ക്ക​ളു​ടെ ഭാ​ഷാ​പ്ര​യോ​ഗം, കേ​ര​ള​ത്തി​ൽ സാം​സ്കാ​രി​ക ഹ​രി​ത ക​ർ​മ സേ​ന വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്


Published: March 24, 2026 12:03 PM IST | Updated: March 24, 2026 12:03 PM IST

തി​രു​വ​ന​ന്ത​പു​രം: ഭാ​ഷ​യി​ലും സാം​സ്കാ​രി​ക ഇ​ട​ങ്ങ​ളി​ലും പൊ​തു മ​ണ്ഡ​ല​ങ്ങ​ളി​ലും സി​പി​എം നേ​താ​ക്ക​ളു​ടെ നാ​വി​ൽ നി​ന്നും വീ​ണ വാ​ക്കു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ൽ സാം​സ്കാ​രി​ക ഹ​രി​ത ക​ർ​മ സേ​ന രൂ​പീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യോ​ട് ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ഡീ​ലെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി പ്ര​കോ​പി​ത​നാ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പൊ​തു​പ​രി​പാ​ടി​യി​ൽ‌ മു​ഖ്യ​ന്ത്രി​യോ​ട് ചോ​ദ്യം ചോ​ദി​ക്കാ​ൻ തു​നി​ഞ്ഞ വ്യ​ക്തി​യോ​ട് അ​ത് വീ​ട്ടി​ൽ പോ​യി ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ർ​ശി​ച്ച​ത് .

കോ​ലീ​ബി സ​ഖ്യം എ​ന്ന് ആ​രോ​പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് 1977ൽ ​ആ​ർ​എ​സ്എ​സ് പി​ന്തു​ണ​യോ​ട് കൂ​ടി ജ​യി​ച്ച് എം​എ​ൽ​എ ആ​യ​ത്. ശ്രീ ​എം​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ആ​ർ​എ​സ്എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി മ​ല​യാ​ള ഭാ​ഷ​യ​ക്ക് സം​ഭാ​വ​ന ചെ​യ്ത നി​ര​വ​ധി വാ​ക്കു​ക​ളു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി തോ​മ​സ് ഐ​സ​കാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭാ​വ​ന ന​ൽ​കി​യ​ത്. ഒ​രു ക​ലാ​കാ​ര​നെ കോ​മാ​ളി​യെ​ന്ന് വി​ള​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ‌​ട്ടി അ​ധഃ​പ​തി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

 

Tags : V D Satheesan Latest News

Recent News

Corehub Up