x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം കൈകെട്ടി നോക്കി നില്‍ക്കില്ല, ഗുണ്ടായിസവും വേട്ടയും വേണ്ടെന്ന് ഹൈബി ഈഡന്‍; പി.സിക്കും ഷോണിനും രൂക്ഷ വിമര്‍ശനം


Published: April 11, 2026 03:07 PM IST | Updated: April 11, 2026 03:26 PM IST

കൊച്ചി: പി.സി. ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈബി ഈഡന്‍ എംപി. തെരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ വിളറിപൂണ്ടാണ് പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും കത്തോലിക്ക സഭയയെും ദീപിക പത്രത്തെയും നിരന്തരമായ അധിക്ഷേപിക്കുന്നത്. ഒരു കാരണവശാലും ഈ ഗുണ്ടായിസവും വേട്ടയും അനുവദിക്കില്ലെന്ന് ഹൈബി ഈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹം ഇത് അംഗീകരിക്കില്ല. ബിജെപി സംസ്ഥാന, ദേശീയ കമ്മിറ്റികളുടെ നിലപാട് ഇതു തന്നെയാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്. ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ എഫ്‌സിആര്‍എ ഭേദഗതിയാണ്. ഇന്ത്യയിലെമ്പാടും ബിജെപി ന്യൂനപക്ഷ വേട്ട നടത്തുകയാണ്. നിരന്തരമായി ഭീഷണിപ്പെടുത്തിയിട്ട് പറയുകയാണ്, രാജീവ് ചന്ദ്രശേഖര്‍ജിയും ഞാനും എന്‍റെ അപ്പനും ഇടപെട്ടതു കൊണ്ട് ഇന്ന് ക്രൈസ്തവര്‍ സുരക്ഷിതരായതെന്ന്.

ഈ രാജ്യത്ത് ഒരു സ്ഥാപനത്തിന്, സമുദായത്തിന്, സമൂഹത്തിന് അഭിപ്രായം പറയാനുള്ള അവകാശമില്ലേ? ക്രൈസ്തവ മതമേലാധ്യക്ഷന്‍മാരെയും മാധ്യമസ്ഥാപനങ്ങളെയും വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അവര്‍ക്ക് സംരക്ഷണം നല്‍കും.

ഒരു കാരണവശാലും ഈ ഗുണ്ടായിസവും വേട്ടയും അനുവദിക്കില്ല. ദീപിക പത്രത്തില്‍ പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങളും ഇന്‍വെസ്റ്റര്‍മാരെയും ഇഡിയെയും സിബിഐയെയും കൊണ്ട് ഭീഷണിപ്പെടുത്തുമെന്ന ധ്വനിയിലാണ് ഷോണ്‍ ജോര്‍ജ് സംസാരിക്കുന്നത്.

കേരളത്തില്‍ ഒരു സീറ്റ് പോലുമില്ലാത്ത പാര്‍ട്ടി ദേശീയ തലത്തില്‍ അധികാരമുള്ളതിനാല്‍ നിരന്തരമായി ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും ഭീഷണികളും നടത്തുകയാണ്. ഇനി കേരളം കൈകെട്ടി നോക്കി നില്‍ക്കില്ല. എവിടെയെല്ലാം മുസ്‌ലിം-ക്രൈസ്തവ സംഘര്‍ഷം ഉണ്ടാക്കാന്‍ സാധിക്കുമോ, വര്‍ഗീയത പരത്താന്‍ സാധിക്കുമോ അതിന് നേതൃത്വം കൊടുക്കുന്ന വര്‍ഗീയവാദികളാണ് ഷോണ്‍ ജോര്‍ജും പി.സി. ജോര്‍ജും.

ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള കൊട്ടേഷന്‍ ബിജെപിയില്‍ നിന്നും ഏറ്റെടുത്ത ഇവന്‍മാരെ വച്ചു പൊറുപ്പിക്കാന്‍ കേരള സമൂഹം തയാറാവില്ല. ബിഷപ്പുമാരെ ഡല്‍ഹിയില്‍ എത്തിച്ച് പ്രധാനമന്ത്രിയെയും അമിത് ഷായെയും കാണിച്ചാണ് സീറ്റ് വാങ്ങിച്ചത്. സഭാമേലധ്യക്ഷന്‍മാരുടെയും ക്രൈസ്തവ വോട്ടുകളുടെയും അക്കൗണ്ട് പറഞ്ഞ് സീറ്റ് വാങ്ങി, ബിജെപിയില്‍ സ്ഥാനമാനങ്ങള്‍ വാങ്ങി വല്ലതും നക്കിത്തിന്ന് പോയാമതി എന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

Tags : Hibi Eden pc george shaun george

Recent News

Corehub Up