x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണം; എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും ആ​ല​പ്പു​ഴ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ക​ടു​ത്ത അ​മ​ർ​ഷം


Published: May 18, 2026 08:59 PM IST | Updated: May 18, 2026 08:59 PM IST

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ സി​പി​എ​മ്മി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹ​വും നേ​തൃ​മാ​റ്റ​ത്തി​നാ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളും ശ​ക്ത​മാ​കു​ന്നു. പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ ഒ​രം​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ പി​ണ​റാ​യി വി​ജ​യ​ന് പാ​ർ​ട്ടി​യി​ൽ മാ​ത്രം എ​ന്തി​നാ​ണ് ഇ​ത്ര​യ​ധി​കം ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന ചോ​ദ്യ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ഴും ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​പ്പോ​ഴും പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി പാ​ർ​ട്ടി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യെ​ന്നാ​ണ് ഉ​യ​ർ​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ തോ​മ​സ് ഐ​സ​ക്, സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് നേ​തൃ​ത്വ​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന ക​ടു​ത്ത നി​ല​പാ​ടു​ക​ൾ അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും യോ​ഗ​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യാ​യ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും ത​ന്‍റെ പ്ര​വ​ർ​ത്ത​ന ശൈ​ലി മാ​റ്റാ​ൻ എം.​വി. ഗോ​വി​ന്ദ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.

Tags : Pinarayi Vijayan M.V. Govindan Latest News

Recent News

Corehub Up