x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​​​​​യ​​​​​​ന​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ക്കാ​​​​​​ര​​​​​​ൻ

സി​​​​​​​​ജോ പൈ​​​​​​​​നാ​​​​​​​​ട​​​​​​​​ത്ത്
Published: May 15, 2026 02:30 AM IST | Updated: May 15, 2026 02:30 AM IST

കൊ​​​​​​​​ച്ചി: ചു​​​​​​​​ളി​​​​​​​​വു​​​​​​​​ വീ​​​​​​​​ഴാ​​​​​​​​ത്ത തൂ​​​​​​​​വെ​​​​​​​​ള്ള വ​​​​​​​​സ്ത്രം ധ​​​​​​​​രി​​​​​​​​ച്ചും എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​രോ​​​​​​​​ടും ചി​​​​​​​​രി​​​​​​​​ച്ചു​​​​​​കാ​​​​​​ണി​​​​​​ച്ചും എ​​​​​​​​ല്ലാ​​​​​​​​യി​​​​​​​​ട​​​​​​​​ത്തും സാ​​​​​​​​ന്നി​​​​​​​​ധ്യ​​​​​​​​മ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചും മാ​​​​​​​​ത്രം അ​​​​​​​​ട​​​​​​​​യാ​​​​​​​​ള​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തേ​​​​​​​​ണ്ട​​​​​​​​ത​​​​​​​​ല്ല ഒ​​​​​​​​രു യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ന്‍റെ​​​​​​​​യും ജ​​​​​​​​ന​​​​​​​​പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​യു​​​​​​​​ടെ​​​​​​​​യും വ്യ​​​​​​​​ക്തി​​​​​​​​ത്വ​​​​​​​​മെ​​​​​​​​ന്ന​​​​​​​​ത് വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന്‍റെ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ ജീ​​​​​​​​വി​​​​​​​​തം മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​യെ നി​​​​​​​​ര​​​​​​​​ന്ത​​​​​​​​രം ഓ​​​​​​​​ർ‌​​​​​​​​മി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്.

വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളെ ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ൽ പ​​​​​​​​ഠി​​​​​​​​ക്കാ​​​​​​​​നും സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​ത​​​​​​​​യോ​​​​​​​​ടെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നും വ​​​​​​​​സ്തു​​​​​​​​താ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നും സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന ധി​​​​​​​​ഷ​​​​​​​​ണാ​​​​​​​​ത്മ​​​​​​​​ക നേ​​​​​​​​തൃ​​​​​​​​ശൈ​​​​​​​​ലി​​​​​​​​യാ​​​​​​​​ണ് സ​​​​​​​​തീ​​​​​​​​ശ​​​​​​​​നെ വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​നാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തി​​​​​​​​ന് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ക​​​​​​​​ട്ടെ ആ​​​​​​​​ഴ​​​​​​​​മാ​​​​​​​​യ വാ​​​​​​​​യ​​​​​​​​ന​​​യും.

തി​​​​​​​​ര​​​​​​​​ക്കേ​​​​​​​​റി​​​​​​​​യ പൊ​​​​​​​​തു​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ലും പു​​​​​​​​സ്ത​​​​​​​​ക​​​വാ​​​​​​​​യ​​​​​​​​ന​​​​​​​​യ്ക്കു സ​​​​​​​​മ​​​​​​​​യം ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ​​​​​​നി​​​​​​​​ന്നുകൂ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ എ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​ഭാ​​​​​​​​ധ​​​​​​​​ന​​​​​​​​നാ​​​​​​​​യ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​നേ​​​​​​​​താ​​​​​​​​വ് പ​​​​​​​​രു​​​​​​​​വ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​വി​​​​​​​​ചാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, സാ​​​​​​​​ഹി​​​​​​​​ത്യ​​​​​​​​വും ച​​​​​​​​രി​​​​​​​​ത്ര​​​​​​​​വും ത​​​​​​​​ത്വ​​​​​​​​ചി​​​​​​​​ന്ത​​​​​​​​യും ആ​​​​​​​​ത്മ​​​​​​​​ക​​​​​​​​ഥ​​​​​​​​ക​​​​​​​​ളു​​​​​​​​മെ​​​​​​​​ല്ലാം അ​​​​​​​​ദ്ദേ​​​​​​​​ഹം വാ​​​​​​​​യ​​​​​​​​നാ​​​​​​​​വൃ​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ചേ​​​​​​​​ർ​​​​​​​​ത്തുനി​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു.

പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളും വാ​​​​​​​​യ​​​​​​​​ന​​​​​​​​യും സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന് അ​​​​​​​​ല​​​​​​​​ങ്കാ​​​​​​​​ര​​​​​​​​മ​​​​​​​​ല്ല; ആ​​​​​​​​രെ​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും ബോ​​​​​​​​ധ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻവേ​​​​​​​​ണ്ടി​​​​​​​​യു​​​​​​​​ള്ള വാ​​​​​​​​യ​​​​​​​​ന​​​​​​​​യ്ക്കു​​​​​​​​മി​​​​​​​​ല്ല. എ​​​​​​​​ന്തു​​​​​​​​കൊ​​​​​​​​ണ്ട് വാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ണം എ​​​​​​​​ന്നു ചോ​​​​​​​​ദി​​​​​​​​ച്ചാ​​​​​​​​ൽ വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന് ഉ​​​​​​​​ത്ത​​​​​​​​രം കൃ​​​​​​​​ത്യം: നി​​​​​​​​ര​​​​​​​​ന്ത​​​​​​​​ര​​​​​​​​മാ​​​​​​​​യ ന​​​​​​​​വീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണ് വാ​​​​​​​​യ​​​​​​​​ന​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. വെ​​​​​​​​റു​​​​​​​​തെ​​​​​​​​യി​​​​​​​​രു​​​​​​​​ന്നാ​​​​​​​​ൽ കു​​​നു​​​ഷ്‌​​​ടാ​​​ണ് ഉ​​​​​​​​ണ്ടാ​​​​​​​​വു​​​​​​​​ക. ശ​​​​​​​​രി​​​​​​​​ക​​​​​​​​ൾ തേ​​​​​​​​ടി​​​​​​​​യു​​​​​​​​ള്ള അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് വാ​​​​​​​​യ​​​​​​​​ന​​​​​​​​യി​​​​​​​​ൽ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​മു​​​​​​​​ണ്ട്. ഓ​​​​​​​​രോ പു​​​​​​​​സ്ത​​​​​​​​ക​​​​​​​​വും ജീ​​​​​​​​വി​​​​​​​​ത​​​​​​​​വ​​​​​​​​ഴി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ത​​​​​​​​ണ​​​​​​​​ലും വ​​​​​​​​ഴി​​​​​​​​കാ​​​​​​​​ട്ടി​​​​​​​​യു​​​​​​​​മാ​​​​​​​​ണ്.

പ്ര​​​​​​​​തി​​​​​​​​വ​​​​​​​​ർ​​​​​​​​ഷം വാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ശ​​​​​​​​രാ​​​​​​​​ശ​​​​​​​​രി 50 പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ. തീ​​​​​​​​ർ​​​​​​​​ന്നി​​​​​​​​ല്ല, അ​​​​​​​​തി​​​​​​​​ന്‍റെ ഉ​​​​​​​​ള്ള​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു സ​​​​​​​​മൂ​​​​​​​​ഹ​​​​​​മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും തെ​​​​​​​​ളി​​​​​​​​മ​​​​​​​​യോ​​​​​​​​ടെ ആ​​​​​​​​ശ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​ങ്കു​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​തു വി.​​​​​​​​ഡിയു​​​​​​​​ടെ പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​ത​​​​​​​​യാ​​​​​​​​ണ്. മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടു​​​​​​​​ള്ള പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണവേ​​​​​​​​ള​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വാ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ സൂ​​​​​​​​ക്ഷ്മ​​​​​​​​ത​​​​​​​​യ്ക്കും വ്യ​​​​​​​​ക്ത​​​​​​​​ത​​​​​​​​യ്ക്കും വാ​​​​​​​​യ​​​​​​​​ന​​​​​​​​ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​ണ് പ്ര​​​​​​​​ചോ​​​​​​​​ദ​​​​​​​​നം.

2024ൽ 43 ​​​​​​​​പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് താ​​​​​​​​ൻ വാ​​​​​​​​യി​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്നു വി.​​​​​​​​ഡി. എ​​​​​​​​ഫ്ബി​​​​​​​​യി​​​​​​​​ൽ കു​​​​​​​​റി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. മ​​​​​​​​ല​​​​​​​​യാ​​​​​​​​ള​​​​​​​​ത്തി​​​​​​​​ലും ഇം​​​​​​​​ഗ്ലീ​​​​​​​​ഷി​​​​​​​​ലു​​​​​​​​മു​​​​​​​​ള്ള പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​തി​​​​​​​​ലു​​​​​​​​ണ്ട്. ത​​​​​​​​ദ്ദേ​​​​​​​​ശ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ൾ​​​​​​​​പ്പെ​​​​​​ടെ​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ക​​​​​​​​ഴി​​​​​​​​ഞ്ഞ വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​ക​​​​​​​​ട്ടെ വാ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത് 60 പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ. ഇ​​​​​​​​തി​​​​​​​​ൽ 22ഉം ​​​​​​​​ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​രു​​​​​​​​ന്ധ​​​​​​​​തി റോ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മ​​​​​​​​ദ​​​​​​​​ർ മേ​​​​​​​​രി കം​​​​​​​​സ് ടു ​​​​​​​​മീ, മ​​​​​​​​നു എ​​​​​​​​സ്. പി​​​​​​​​ള്ള​​​​​​​​യു​​​​​​​​ടെ ഗോ​​​​​​​​ഡ്സ് ഗ​​​​​​​​ൺ ആ​​​​​​​​ൻ​​​​​​​​ഡ് മി​​​​​​​​ഷ​​​​​​​​ണ​​​​​​​​റീ​​​​​​​​സ്, എ​​​​​​​​സ്. ഹ​​​​​​​​രീ​​​​​​​​ഷി​​​​​​​​ന്‍റെ പ​​​​​​​​ട്ടു​​​​​​​​നൂ​​​​​​​​ൽ​​​​​​​​പ്പു​​​​​​​​ഴു, ഷീ​​​​​​​​ലാ ടോ​​​​​​​​മി​​​​​​​​യു​​​​​​​​ടെ വ​​​​​​​​ല്ലി... ഇ​​​​​​​​ങ്ങ​​​​​​​​നെ നീ​​​​​​​​ളു​​​​​​​​ന്നു ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ വി.​​​​​​​​ഡി. ​​​​​​​​വാ​​​​​​​​യി​​​​​​ച്ച പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ നി​​​​​​​​ര.

ബാ​​​​​​​​ബു ഏ​​​​​​​​ബ്ര​​​​​​​​ഹാ​​​​​​​​മി​​​​​​​​ന്‍റെ ക​​​​​​​​ന്പി​​​​​​​​ളി​​​​​​​​ക്ക​​​​​​​​ണ്ട​​​​​​​​ത്തെ ക​​​​​​​​ൽ​​​​​​​​ഭ​​​​​​​​ര​​​​​​​​ണി​​​​​​​​ക​​​​​​​​ൾ വാ​​​​​​​​യി​​​​​​​​ച്ച വി.​​​​​​​​ഡി, പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റെ ആ​​​​​​​​യി​​​​​​​​രം കോ​​​​​​​​പ്പി​​​​​​​​ക​​​​​​​​ൾ വാ​​​​​​​​ങ്ങി പ​​​​​​​​റ​​​​​​​​വൂ​​​​​​​​രി​​​​​​​​ലെ സ്കൂ​​​​​​​​ൾ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു ന​​​​​​​​ൽ​​​​​​​​കി. ആ​​​​​​​​ഗ്ര​​​​​​​​ഹി​​​​​​​​ച്ച​​​​​​​​തെ​​​​​​​​ല്ലാം വാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ലും, തി​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ൽ കു​​​​​​​​റേ​​​​​​​​യേ​​​​​​​​റെ ന​​​​​​​​ല്ല പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ വാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യ​​​​​​​​തു സ​​​​​​​​ന്തോ​​​​​​​​ഷ​​​​​​​​വും ഊ​​​​​​​​ർ​​​​​​​​ജ​​​​​​​​വു​​​​​​​​മാ​​​​​​​​ണ്. - സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ പ​​​​​​​​റ​​​​​​​​ഞ്ഞു.

2025ൽ ​​​​​​​​വാ​​​​​​​​യി​​​​​​​​ച്ച 60 പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യു​​​​​​​​മാ​​​​​​​​യി വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ ഫേ​​​​​​​​സ് ബു​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ഴു​​​​​​​​തി​​​​​​​​യ കു​​​​​​​​റി​​​​​​​​പ്പി​​​​​​​​നു താ​​​​​​​​ഴെ ഒ​​​​​​​​രാ​​​​​​​​ളു​​​​​​​​ടെ ക​​​​​​​​മ​​​​​​​​ന്‍റ് ഇ​​​​​​​​ങ്ങ​​​​​​​​നെ: വാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ സ​​​​​​​​മ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല എ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ കാ​​​​​​​​ണ​​​​​​​​ണം; സ​​​​​​​​മ​​​​​​​​യം ഒ​​​​​​​​ട്ടു​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത ഒ​​​​​​​​രാ​​​​​​​​ളു​​​​​​​​ടെ വാ​​​​​​​​യ​​​​​​​​നാ​​​​​​​​ലി​​​​​​​​സ്റ്റ്.

Tags : Politician reader

Recent News

Corehub Up