തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരിയിൽ റീപോളിംഗ്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അന്പലക്കടവ് വാർഡിലെ ഒന്നാം പോളിംഗ് ബൂത്തായ മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ (പ്രധാന കെട്ടിടത്തിന്റെ തെക്ക് ഭാഗം) നടന്ന വോട്ടെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പു പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച റീപോളിംഗ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അന്പലക്കടവ് വാർഡിലേക്കും ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡിലേക്കും ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാർഡിലേക്കുമുള്ള റീപോളിംഗാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ദിവസം നടക്കുന്നത്.
രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് റീപോളിംഗ്. രാവിലെ ആറിന് മോക് പോൾ നടക്കും.
Tags : Repolling Mannancherry local body election election