x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ക്രമീകരിക്കും


Published: December 25, 2025 02:44 AM IST | Updated: December 25, 2025 02:44 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​യി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ ഒ​​​ഴി​​​വാ​​​കു​​​ന്ന​​​ത് ത​​​ട​​​യാ​​​നാ​​​യി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ൾ ഒ​​​രു​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള ഒ​​​രു വോ​​​ട്ട​​​ർ പോ​​​ലും പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണ്.

ഇ​​​ത് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​നു​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഹെ​​​ൽ​​​പ്പ് ഡെ​​​സ്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ൽ സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സി​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും.

ഹെ​​​ൽ​​​പ്പ് ഡെ​​​സ്കു​​​ക​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വീ​​​തം താ​​​ത്കാ​​​ലി​​​ക ജോ​​​ലി ക്ര​​​മീ​​​ക​​​ര​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കാ​​​ൻ അ​​​ത​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Serious voter list correction Village offices

Recent News

Corehub Up