x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ്; ര​ഞ്ജി​ത്തു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി


Published: April 5, 2026 06:05 PM IST | Updated: April 5, 2026 06:09 PM IST

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​റ്റ​കൃ​ത്യം ന​ട​ന്ന ഫോ​ര്‍​ട്ടു കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ലും ന​ടി​യു​ടെ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ ക്യാ​ര​വാ​നി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച വ​രെ ക​സ്റ്റ​ഡി​യു​ണ്ടെ​ങ്കി​ലും തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നാ​ൽ ര​ഞ്ജി​ത്തി​നെ ‌മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി വീണ്ടും റി​മാ​ന്‍​ഡ് ചെ​യ്തു. ചൊ​വ്വാ​ഴ്ച​യാ​ണ് ജാ​മ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക. കൊ​ച്ചി ഡി​സി​പി അ​ശ്വ​തി ജി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ന​ടി​ക്ക് വേ​ഷം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള പ​ക​യാ​ണ് കേ​സി​നു പി​ന്നി​ലെ​ന്ന് ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം സം​ഭ​വ സ​മ​യം സെ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ജ​നു​വ​രി 30 ന് ​ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക്യാ​ര​വ​നി​ല്‍​വെ​ച്ച് ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

Tags : sexual assault case ranjith remanded

Recent News

Corehub Up