x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി'; സ്പീ​ക്ക​ർ​ക്കെ​തി​രെ പ​രാ​തി നൽകി ഷി​ബു ബേ​ബി ജോ​ൺ


Published: April 3, 2026 02:51 PM IST | Updated: April 3, 2026 05:02 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. ച​വ​റ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി ജോ​ൺ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യ്ക്ക് വേ​ണ്ടി സ്പീ​ക്ക​ർ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും തു​ട​ർ​ന്നു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​യി​ൽ നി​ന്ന് സ്പീ​ക്ക​റെ വി​ല​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Tags : assembly election kerala shibu baby john gave complaint against speaker shamseer

Recent News

Corehub Up