x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്തിന്‍റെ സ​മ്പ​ദ്‌വ്യ​വ​സ്ഥ വ​ള​ർ​ത്തു​ന്ന​തി​ൽ ദ​ക്ഷി​ണേ​ന്ത്യ മു​ന്നി​ൽ നി​ൽ​ക്കും: സി​ഐ​ഐ


Published: March 29, 2026 12:41 AM IST | Updated: March 29, 2026 12:41 AM IST

കൊ​​​​​ച്ചി: രാ​​​​ജ്യം അ​​​​​ഞ്ചു​​​​മു​​​​​ത​​​​​ൽ 10 ട്രി​​​​​ല്യ​​​​​ൺ ഡോ​​​​​ള​​​​​ർ സ​​​​​മ്പ​​​​​ദ്‌​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള കു​​​​​തി​​​​​പ്പ് ന​​​​​ട​​​​​ത്തു​​​​​മ്പോ​​​​​ൾ ദ​​​​​ക്ഷി​​​​​ണേ​​​​​ന്ത്യ അ​​​​​തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് കോ​​​​​ൺ​​​​​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി (സി​​​​​ഐ​​​​​ഐ). കൊ​​​​​ച്ചി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന സി​​​​​ഐ​​​​​ഐ ദ​​​​​ക്ഷി​​​​​ണ മേ​​​​​ഖ​​​​​ലാ വാ​​​​​ർ​​​​​ഷി​​​​​ക സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത വ്യ​​​​​വ​​​​​സാ​​​​​യ പ്ര​​​​​മു​​​​​ഖ​​​​​രാ​​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ കു​​​​​തി​​​​​പ്പി​​​​​ൽ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മൊ​​​​​ത്തം ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ (ജി​​​​​ഡി​​​​​പി) ദ​​​​​ക്ഷി​​​​​ണ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്ക് വ​​​​​ഹി​​​​​ക്കു​​​​​മെ​​​​​ന്ന് സി​​​​​ഐ​​​​​ഐ ദ​​​​​ക്ഷി​​​​​ണമേ​​​​​ഖ​​​​​ല ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ പി. ​​​​​ര​​​​​വി​​​​​ച​​​​​ന്ദ്ര​​​​​ൻ പ​​​​​റ​​​​​ഞ്ഞു. മി​​​​​ഡി​​​​​ൽ ഈ​​​​​സ്റ്റി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യെ​​​​​യും വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​ത്തെ​​​​​യും ബാ​​​​​ധി​​​​​ച്ചേ​​​​​ക്കാ​​​​​മെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ്പ​​​​​ദ്‌​​​​വ്യ​​​​​വ​​​​​സ്ഥ ഇ​​​​​തി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ത്യാ​​​​​ശ പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ സി​​​​​ഐ​​​​​ഐ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി നി​​​​​ര​​​​​ന്ത​​​​​രം ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ച​​​​​ര​​​​​ക്കു​​​​ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യു​​​​​ടെ 38 മു​​​​​ത​​​​​ൽ 40 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ ദ​​​​​ക്ഷി​​​​​ണേ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​നി​​​​​ന്നാ​​​​​ണെ​​​​​ന്ന് സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ തോ​​​​​മ​​​​​സ് ജോ​​​​​ൺ മു​​​​​ത്തൂ​​​​​റ്റ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. സി​​​​​ഐ​​​​​ഐ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റും ഭാ​​​​​ര​​​​​ത് ബ​​​​​യോ​​​​​ടെ​​​​​ക് ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റു​​​​​മാ​​​​​യ ഡോ. ​​​​​സു​​​​​ചി​​​​​ത്ര കെ. ​​​​​എ​​​​​ല്ല, സി​​​​​ഐ​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാ​​​​​ജീ​​​​​വ് മേ​​​​​മാ​​​​​നി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Tags : South India forefront developing economy CII industry

Recent News

Corehub Up