x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ; ചാ​ട്ടു​ളി പോ​ലെ വാ​ക്കു​ക​ൾ

സാ​​​​ബു ജോ​​​​ണ്‍
Published: May 15, 2026 02:42 AM IST | Updated: May 15, 2026 02:42 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു പു​​​​തി​​​​യ മാ​​​​നം ന​​​​ൽ​​​​കി​​​​യ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം വി​​​​ഡി​​​​എ​​​​സ് എ​​​​ന്ന് അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം വി​​​​ളി​​​​ക്കു​​​​ന്ന വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​മ​​​​ന്ത്രിക്ക​​​​സേ​​​​ര​​​​യി​​​​ലേ​​​​ക്ക്. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു കോ​​​​ണ്‍​ഗ്ര​​​​സ്, യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് ആ​​​​വേ​​​​ശം പ​​​​ക​​​​ർ​​​​ന്നുകൊ​​​​ണ്ടാ​​​​ണ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നുവ​​​​രു​​​​ന്ന​​​​ത്.

സാ​​​​ധാ​​​​ര​​​​ണ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വി​​​​ന്‍റെ ശൈ​​​​ലി​​​​യി​​​​ൽ നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​തീ​​​​ശ​​​​ന്‍റെ രീ​​​​തി​​​​ക​​​​ൾ. നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യും കൃ​​​​ത്യ​​​​ത​​​​യു​​​​മു​​​​ണ്ട്. എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ വ​​​​ന്നാ​​​​ലും വി​​​​ട്ടു​​​​വീ​​​​ഴ്ച ചെ​​​​യ്യി​​​​ല്ല. രാ​​​​ഷ്‌ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ മു​​​​ഖ​​​​ത്തു നോ​​​​ക്കി വി​​​​മ​​​​ർ​​​​ശി​​​​ക്കും. ചാ​​​​ട്ടു​​​​ളി പോ​​​​ലെ തു​​​​ള​​​​ഞ്ഞുക​​​​യ​​​​റു​​​​ന്ന വാ​​​​ക്കു​​​​ക​​​​ൾ.

►ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ​​​​ക​​​​ർ​​​​ന്ന നേ​​​​താ​​​​വ്

2021ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​യോ​​​​ടെ ശ​​​​രാ​​​​ശ​​​​രി കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഭ​​​​ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത മ​​​​റ്റൊ​​​​രു അ​​​​ഞ്ചു വ​​​​ർ​​​​ഷംകൂ​​​​ടി കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​ർ​​​​ക്കും യു​​​​ഡി​​​​എ​​​​ഫു​​​​കാ​​​​ർ​​​​ക്കും ചി​​​​ന്തി​​​​ക്കാ​​​​ൻ പോ​​​​ലും സാ​​​​ധി​​​​ക്കി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലും പു​​​​റ​​​​ത്തും സ​​​​ർ​​​​ക്കാ​​​​രി​​​​നെ ചോ​​​​ദ്യം ചെ​​​​യ്തും വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചും സ​​​​തീ​​​​ശ​​​​ൻ ക​​​​ളം നി​​​​റ​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ സാ​​​​ധാ​​​​ര​​​​ണ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും ആ​​​​വേ​​​​ശ​​​​മാ​​​​യി. ഇ​​​​ട​​​​യ്ക്കി​​​​ടെ വ​​​​ന്നുകൊ​​​​ണ്ടി​​​​രു​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ വി​​​​ജ​​​​യം അ​​​​വ​​​​രു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം മ​​​​ട​​​​ക്കിന​​​​ൽ​​​​കി. ഭ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു വ​​​​രാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന ചി​​​​ന്ത യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ൽ മു​​​​ളപൊ​​​​ട്ടിത്തു​​​​ട​​​​ങ്ങി.

കൃ​​​​ത്യ​​​​മാ​​​​യ ല​​​​ക്ഷ്യം കു​​​​റി​​​​ച്ച് മി​​​​ക​​​​ച്ച ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി അ​​​​തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ശൈ​​​​ലി​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത് സ​​​​തീ​​​​ശ​​​​നാ​​​​ണ്. ‘ടീം ​​​​യു​​​​ഡി​​​​എ​​​​ഫ്’ എ​​​​ന്ന ലേ​​​​ബ​​​​ൽ ത​​​​ന്നെ സ​​​​തീ​​​​ശ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ജ​​​​യി​​​​ച്ചാ​​​​ൽ ടീം ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ വി​​​​ജ​​​​യം എ​​​​ന്നും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ സ്വ​​​​ന്തം ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ന്നും പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞുകൊ​​​​ണ്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളെ നേ​​​​രി​​​​ടു​​​​ന്ന സ​​​​തീ​​​​ശ​​​​ൻശൈ​​​​ലി കേ​​​​ര​​​​ള രാ​​​​ഷ്്‌ട്രീയ​​​​ത്തി​​​​നു പു​​​​തു​​​​മ​​​​യാ​​​​യി​​​​രു​​​​ന്നു.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ യു​​​​വ​​​​നേ​​​​താ​​​​ക്ക​​​​ളെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി ഒ​​​​രു ടീ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ശൈ​​​​ലി തൃ​​​​ക്കാ​​​​ക്ക​​​​ര​​​​യി​​​​ലും പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ലും പാ​​​​ല​​​​ക്കാ​​​​ട്ടും നി​​​​ല​​​​ന്പൂ​​​​രി​​​​ലും വി​​​​ജ​​​​യം ക​​​​ണ്ടു. മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പ​​​​ടത​​​ന്നെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ക്യാ​​​​ന്പ് ചെ​​​​യ്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടും ടീം ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ലെ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രു​​​​ടെ മു​​​​ന്നേ​​​​റ്റ​​​​ത്തെ ത​​​​ട​​​​യാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​തീ​​​​ശ​​​​ൻ ന​​​​ട​​​​ത്തി​​​​യ ഫ​​​​ല​​​​പ്ര​​​​വ​​​​ച​​​​നം പോ​​​​ലും കൃ​​​​ത്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഏ​​​​തു വി​​​​ഷ​​​​യ​​​​ത്തി​​​​ലാ​​​​യാ​​​​ലും സ​​​​തീ​​​​ശ​​​​നു വ്യ​​​​ക്ത​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​ണ്ട്, നി​​​​ല​​​​പാ​​​​ടു​​​​ണ്ട്. ന​​​​ന്നാ​​​​യി പ​​​​ഠി​​​​ച്ചും ഗൃ​​​​ഹ​​​​പാ​​​​ഠം ചെ​​​​യ്തു​​​​മാ​​​​ണ് സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. ആ ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ കേ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തു ത​​​​ന്നെ ര​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു. കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ‘ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പു ശൈ​​​​ലി’ സ​​​​തീ​​​​ശ​​​​നി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. വെ​​​​ട്ടി​​​​ത്തു​​​​റ​​​​ന്നു കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യും. എ​​​​തി​​​​ർ​​​​ക്കേ​​​​ണ്ട​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കും. ഇ​​​​തു സ​​​​തീ​​​​ശ​​​​ന് പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ശ​​​​ത്രു​​​​ക്ക​​​​ളെ ഉ​​​​ണ്ടാ​​​​ക്കി. പ​​​​ക്ഷേ, പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഗ്രാ​​​​ഫ് ഉ​​​​യ​​​​ർ​​​​ന്നുവ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

►നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ

നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലെ കാ​​​​ർ​​​​ക്ക​​​​ശ്യം സ​​​​തീ​​​​ശ​​​​ന് ഒ​​​​രു​​​​പാ​​​​ട് അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ സൃ​​​​ഷ്ടി​​​​ച്ചുകൊ​​​​ടു​​​​ത്തു. നി​​​​ല​​​​ന്പൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​നെ കൈ​​​​കാ​​​​ര്യം ചെ​​​​യ്ത രീ​​​​തി ഉ​​​​ദാ​​​​ഹ​​​​ര​​​​ണം. യു​​​​ഡി​​​​എ​​​​ഫു​​​​മാ​​​​യി ഇ​​​​ട​​​​ഞ്ഞ അ​​​​ൻ​​​​വ​​​​ർ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക ന​​​​ൽ​​​​കി. ആ​​​​ര്യാ​​​​ട​​​​ൻ ഷൗ​​​​ക്ക​​​​ത്തി​​​​നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. എ​​​​ന്നാ​​​​ൽ, അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ ഭീ​​​​ഷ​​​​ണി​​​​ക്കു വ​​​​ഴ​​​​ങ്ങേ​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​തീ​​​​ശ​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. പ​​​​ത്രി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ച്ചു വ​​​​ന്നാ​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​കാ​​​​മെ​​​​ന്നു സ​​​​തീ​​​​ശ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ അ​​​​ൻ​​​​വ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ടെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

എ​​​​ളു​​​​പ്പ​​​​മു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല അ​​​​ത്. അ​​​​ൻ​​​​വ​​​​റി​​​​നു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ടെ​​​​ന്നു സ​​​​തീ​​​​ശ​​​​നും അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും ഷൗ​​​​ക്ക​​​​ത്തി​​​​നെ ജ​​​​യി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന സ​​​​തീ​​​​ശ​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​രു​​​​ടെ ആ​​​​ത്മ​​​​വീ​​​​ര്യ​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ൾ അ​​​​ൻ​​​​വ​​​​ർ ന​​​​ല്ല നി​​​​ല​​​​യി​​​​ൽ വോ​​​​ട്ട് പി​​​​ടി​​​​ച്ചി​​​​ട്ടും ആ​​​​ര്യാ​​​​ട​​​​ൻ ഷൗ​​​​ക്ക​​​​ത്ത് മെ​​​​ച്ച​​​​പ്പെ​​​​ട്ട ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ വി​​​​ജ​​​​യി​​​​ച്ചു. ഈ ​​​​സം​​​​ഭ​​​​വം കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ണി​​​​ക​​​​ളി​​​​ൽ സൃ​​​​ഷ്ടി​​​​ച്ച ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​വും ചെ​​​​റു​​​​ത​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നുവ​​​​ന്ന​​​​പ്പോ​​​​ൾ ത​​​​ന്നെ സ​​​​തീ​​​​ശ​​​​ൻ രാ​​​​ഹു​​​​ലി​​​​നെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞു. പി​​​​ന്നാ​​​​ലെ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി. ലൈം​​​​ഗി​​​​കാ​​​​ത്രി​​​​ക പ​​​​രാ​​​​തി​​​​യി​​​​ൽ കേ​​​​സി​​​​ൽ പെ​​​​ട്ട​​​​വ​​​​ർ വ​​​​രെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തു സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി ഇ​​​​രി​​​​ക്കു​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സ​​​​തീ​​​​ശ​​​​ന്‍റെ ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട്. നി​​​​ങ്ങ​​​​ൾ ഇ​​​​ങ്ങ​​​​നെ​​​​യ​​​​ല്ലേ എ​​​​ന്ന ന്യാ​​​​യം പ​​​​റ​​​​യാ​​​​ൻ സ​​​​തീ​​​​ശ​​​​ൻ നി​​​​ന്നി​​​​ല്ല. സ്ത്രീ​​​​ക​​​​ളോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്ന​​​​വ​​​​രോ​​​​ടു കോം​​​​പ്ര​​​​മൈ​​​​സ് ഇ​​​​ല്ലെ​​​​ന്നു സ​​​​തീ​​​​ശ​​​​ൻ കാ​​​​ണി​​​​ച്ചു കൊ​​​​ടു​​​​ത്തു.

പി​​​​ന്നീ​​​​ട് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു സ​​​​മ​​​​യ​​​​ത്തു രാ​​​​ഹു​​​​ലി​​​​നെ​​​​തി​​​​രേ രേ​​​​ഖാ​​​​മൂ​​​​ലം പ​​​​രാ​​​​തി വ​​​​ന്ന​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​നു പി​​​​ടി​​​​ച്ചു നി​​​​ൽ​​​​ക്കാ​​​​നാ​​​​യ​​​​ത് സ​​​​തീ​​​​ശ​​​​ൻ നേ​​​​ര​​​​ത്തെ സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ടു മൂ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ സ​​​​തീ​​​​ശ​​​​ൻ ഒ​​​​രു​​​​പാ​​​​ടു വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​നാ​​​​യി. ഒ​​​​ടു​​​​വി​​​​ൽ സ​​​​തീ​​​​ശ​​​​ൻ ആ​​​​യി​​​​രു​​​​ന്നു ശ​​​​രി എ​​​​ന്നു കാ​​​​ലം തെ​​​​ളി​​​​യി​​​​ച്ചു. ഇ​​​​ങ്ങ​​​​നെ വ​​​​ന്ന്, വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ എ​​​​ന്ന ബ്രാ​​​​ൻ​​​​ഡ് കേ​​​​ര​​​​ള രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തി​​​​ൽ സ​​​​വി​​​​ശേ​​​​ഷ ഇ​​​​ടം നേ​​​​ടി​​​​യെ​​​​ടു​​​​ത്തു തു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

►ജ​​​​ന​​​​പ്രി​​​​യ​​​​നാ​​​​യി വ​​​​ള​​​​ർ​​​​ച്ച

ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ മി​​​​ക​​​​ച്ച വി​​​​ജ​​​​യ​​​​ത്തി​​​​നു ശേ​​​​ഷം നി​​​​ല​​​​ന്പൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും പി​​​​ന്നാ​​​​ലെ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും യു​​​​ഡി​​​​എ​​​​ഫ് ത​​​​ക​​​​ർ​​​​പ്പ​​​​ൻ വി​​​​ജ​​​​യം നേ​​​​ടി​​​​യ​​​​തോ​​​​ടെ സ​​​​തീ​​​​ശ​​​​ൻ ജ​​​​ന​​​​പ്രീ​​​​തി​​​​യി​​​​ൽ മു​​​​ന്നേ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നൊ​​​​പ്പം ത​​​​ല​​​​പ്പൊ​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​വി​​​​ല്ല എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ​​​​രി​​​​മി​​​​തി​​​​യാ​​​​യി പ​​​​റ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുകാ​​​​ല​​​​ത്ത് തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന അ​​​​വ​​​​സ്ഥ. അ​​​​വി​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​യി​​​​രു​​​​ന്ന കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ റാ​​​​വു എ​​​​ന്ന അ​​​​തി​​​​കാ​​​​യ​​​​നൊ​​​​പ്പം ത​​​​ല​​​​പ്പൊ​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, പ്ര​​​​ചാ​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു പോ​​​​യ​​​​പ്പോ​​​​ൾ രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി വ​​​​ൻ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​ൻ പ്രാ​​​​പ്തി​​​​യു​​​​ള്ള നേ​​​​താ​​​​വാ​​​​യി ഉ​​​​യ​​​​ർ​​​​ന്നുവ​​​​ന്നു. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

►വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​തീ​​​​ക്ഷ ത​​​​ന്നെ​​​​യാ​​​​ണ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുകാ​​​​ല​​​​ത്തു ന​​​​ൽ​​​​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്ന​​​​തു മ​​​​റ്റൊ​​​​രു വെ​​​​ല്ലു​​​​വി​​​​ളി.

സം​​​​സ്ഥാ​​​​നം ക​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക ഞെ​​​​രു​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക​​​​ട​​​​ന്നു പോ​​​​കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തെ ശ്വാ​​​​സം മു​​​​ട്ടി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ൽ വ​​​​ലി​​​​യ മാ​​​​റ്റ​​​​മൊ​​​​ന്നും പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​നി​​​​ല്ല. കൊ​​​​ടു​​​​ത്തുതീ​​​​ർ​​​​ക്കാ​​​​നു​​​​ള്ള കു​​​​ടി​​​​ശി​​​​ഖ​​​​ക​​​​ളും വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ്ഥി​​​​തി വീ​​​​ണ്ടും വ​​​​ഷ​​​​ളാ​​​​കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ചേ​​​​ക്കാം. ഇ​​​​തി​​​​നെ​​​​യൊ​​​​ക്കെ നേ​​​​രി​​​​ട്ടു ഭ​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു പോ​​​​കു​​​​ക എ​​​​ന്ന​​​​തു ദു​​​​ഷ്ക​​​​ര​​​​മാ​​​​ണ്. വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നും ത​​​​ങ്ങ​​​​ൾ​​​​ക്കു വ്യ​​​​ക്ത​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണു സ​​​​തീ​​​​ശ​​​​ൻ പറയുന്ന​​​​ത്. പൂ​​​​ച്ച പെ​​​​റ്റുകി​​​​ട​​​​ക്കു​​​​ന്ന ട്ര​​​​ഷ​​​​റി ത​​​​ങ്ങ​​​​ൾ നി​​​​റ​​​​യ്ക്കു​​​​മെ​​​​ന്നു സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത് ഈ​​​​യ​​​​ടു​​​​ത്താ​​​​ണ്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​മാ​​​​ണെ​​​​ന്നും ഓ​​​​ർ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. സ​​​​മ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ല​​​​മാ​​​​യി​​​​രി​​​​ക്കും വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രുവ​​​​ശ​​​​ത്ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫും മ​​​​റു​​​​വ​​​​ശ​​​​ത്ത് ബി​​​​ജെ​​​​പി​​​​യും കൂ​​​​ടി​​​​യാ​​​​കു​​​​ന്പോ​​​​ൾ സ​​​​മ​​​​ര​​​​കോ​​​​ലാ​​​​ഹ​​​​ല​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​കും അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷം കേ​​​​ര​​​​ളം ക​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നി​​​​ടെ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലെ എതി​​​​രാ​​​​ളി​​​​ക​​​​ളെ​​​​യും ക​​​​രു​​​​തി​​​​യി​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​മുണ്ട്.

►പു​​​​തി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി

പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യി​​​​ലൂ​​​​ടെ സ​​​​തീ​​​​ശ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ന് ഒ​​​​രു ബ​​​​ദൽ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ മാ​​​​ത്രം പ​​​​റ​​​​ഞ്ഞു വോ​​​​ട്ടു നേ​​​​ടു​​​​ന്ന പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ശൈ​​​​ലി​​​​യി​​​​ൽനി​​​​ന്നു മാ​​​​റി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ എ​​​​ന്തു ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​നു മു​​​​ന്പാ​​​​കെ വ​​​​ച്ചുകൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു വ​​​​ട​​​​ക്കുനി​​​​ന്നു തു​​​​ട​​​​ങ്ങി​​​​യ യാ​​​​ത്ര തെ​​​​ക്കു സ​​​​മാ​​​​പി​​​​ച്ച​​​​ത്.

നാ​​​​ള​​​​ത്തെ കേ​​​​ര​​​​ളം എ​​​​ന്താ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ള്ള നേ​​​​താ​​​​വാ​​​​ണു താ​​​​ൻ എ​​​​ന്നു സ​​​​തീ​​​​ശ​​​​ൻ തെ​​​​ളി​​​​യി​​​​ച്ചു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കും സ്ത്രീ​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​ല്ലാം സ്വീ​​​​കാ​​​​ര്യ​​​​നാ​​​​യ പു​​​​തു​​​​തു​​​​ല​​​​മു​​​​റ നേ​​​​താ​​​​വാ​​​​യി വ​​​​ള​​​​ർ​​​​ന്നുവ​​​​രാ​​​​ൻ സ​​​​തീ​​​​ശ​​​​നു സാ​​​​ധി​​​​ച്ചു. ആ ​​​​നി​​​​ല​​​​യ്ക്കു പ​​​​റ​​​​ഞ്ഞാ​​​​ൽ ഒ​​​​രു ത​​​​ല​​​​മു​​​​റമാ​​​​റ്റ​​​​ത്തി​​​​നാ​​​​ണു സ​​​​തീ​​​​ശ​​​​നി​​​​ലൂ​​​​ടെ കേ​​​​ര​​​​ളം സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്.

യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പു​​​​തി​​​​യ സാ​​​​മാ​​​​ജി​​​​ക​​​​രി​​​​ൽ യു​​​​വ​​​​ര​​​​ക്ത​​​​ത്തി​​​​നും പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ൾ​​​​ക്കും മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ണ്ട്. പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണം ഇ​​​​നി​​​​യു​​​​ള്ള ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ ന​​​​യി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​തി​​​​നു സ​​​​തീ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു ക​​​​രു​​​​താം. കേ​​​​ര​​​​ള​​​​ത്തി​​​​നു വേ​​​​ണ്ട​​​​ത് ഒ​​​​രു ജെ​​​​ൻ സി ​​​​സ​​​​ർ​​​​ക്ക​​​​ർ ത​​​​ന്നെ​​​​യാ​​​​ണ്.

Tags : whip Stances words V.D. Satheesan

Recent News

Corehub Up