x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ പാ​ത സ​മാ​ന്ത​ര ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ


Published: March 11, 2026 12:23 PM IST | Updated: March 11, 2026 12:23 PM IST

കൊ​ച്ചി : ദേ​ശീ​യ​പാ​ത ഉ​ദ്ഘ​ടാ​ന ച​ട​ങ്ങി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും മ​ന്ത്രി​മാ​രെ​യും ക്ഷ​ണി​ക്കാ​ത്തി​നെ തു​ട​ര്‍​ന്ന് സ​മാ​ന്ത​ര ഉ​ദ്ഘാ​ട​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ല്‍ നി​ന്നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ റോ​ഡ് ഷോ ​ആ​രം​ഭി​ക്കും. കാ​സ​ര്‍​കോ​ട് സി.​എ​ച്ച് കു​ഞ്ഞ​മ്പും വെ​ങ്ങ​ള​ത്ത് റി​യാ​സും ഉ​ദ്ഘ​ടാ​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. രാ​മ​നാ​ട്ടു​ക​ര മു​ത​ല്‍ വെ​ങ്ങ​ളം വ​രെ റി​യാ​സ് റോ​ഡ് ഷോ ​ന​ട​ത്തും.

പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഈ ​നീ​ക്കം. ഇ​ത് കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാ​മെ​ന്നും, ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ണ്ടോ എ​ന്ന് ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്ന് സം​സ്ഥാ​ന മ​ന്ത്രി​യെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഈ ​സ​മാ​ന്ത​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags : parallel inauguration national highway State government

Recent News

Corehub Up