x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ൽ​പ്പ​ള്ളി​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 24 കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ൽ


Published: November 23, 2025 09:19 AM IST | Updated: November 23, 2025 09:19 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി ചേ​കാ​ടി എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 24 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഛര്‍​ദി​യും ത​ല​വേ​ദ​ന​യും വ​യ​റു​വേ​ദ​ന​യു​മ​ട​ക്ക​മു​ള്ള ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ര്‍​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. സ്കൂ​ളി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​ക്ക് പോ​യ​പ്പോ​ൾ കൊ​ണ്ടു​പോ​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

Tags : students affected food poison pulpally school tour

Recent News

Corehub Up