x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടും ചൂ​ടി​ൽ കൊ​ച്ചി​ക്ക് ആ​ശ്വാ​സ​മാ​യി വേ​ന​ൽ മ​ഴ​


Published: April 19, 2026 07:24 PM IST | Updated: April 19, 2026 07:24 PM IST

കൊ​ച്ചി: കൊ​ടും ചൂ​ടി​ൽ കൊ​ച്ചി​ക്ക് ആ​ശ്വാ​സ​മാ​യി വേ​ന​ൽ മ​ഴ​യെ​ത്തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ ല​ഭി​ച്ചു. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും വീ​ശി​യ​പ്പോ​ൾ ആ​ലു​വ​യി​ല​ട​ക്കം ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി.

കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും ത​ട​സ​പ്പെ​ട്ടു. ആ​ലു​വ ക​രു​മാ​ലൂ​രി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി. ദി​ന​നാ​ഥ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ പ​റ​ന്നു​പോ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ത​ക​ർ​ത്ത് പെ​യ്തു. കൊ​ച്ചി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പെ​യ്ത മ​ഴ ചൂ​ടി​ന് വ​ലി​യ ശ​മ​ന​മാ​ണ് ന​ൽ​കി​യ​ത്. അ​തി​നി​ടെ സം​സ്ഥാ​ന​ത്ത് 22 വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Tags : Summer rain Kochi heat

Recent News

Corehub Up