x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റ് നേ​താ​വ് സു​ന്ദ​രി​യെ ആ​റ​ള​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന‌​ട​ത്തി


Published: January 4, 2026 12:47 AM IST | Updated: January 4, 2026 12:47 AM IST

ഇ​​​രി​​​ട്ടി: ബം​​​ഗ​​​ളൂ​​രു​​​വി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ മാ​​​വോ​​​യി​​​സ്റ്റ് വ​​​നി​​​താ നേ​​​താ​​​വ് സു​​​ന്ദ​​​രി​​​യെ ആ​​​ന്‍റി ന​​​ക്‌​​​സ​​​ൽ സേ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ആ​​​റ​​​ള​​​ത്ത് എ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി.

2016ൽ ​​​സു​​​ന്ദ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഞ്ചം​​​ഗ​​സം​​​ഘം ആ​​​റ​​​ളം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വി​​​യ​​​റ്റ്‌​​​നാ​​​മി​​​ൽ ര​​​ജ​​​നി​​​യു​​​ടെ വീ​​​ട്ടി​​​ൽ എ​​​ത്തി വീ​​​ട്ടു​​​കാ​​​രെ തോ​​​ക്കു​​​ചൂ​​​ണ്ടി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി അ​​​രി​​​യും സാ​​​ധ​​​ന​​​ങ്ങ​​​ളും വാ​​​ങ്ങു​​​ക​​​യും ല​​​ഘു​​​ലേ​​​ഖ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ലാ​​​ണു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ആ​​​റ​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ആ​​​ദ്യ മാ​​​വോ​​​യി​​സ്റ്റ് കേ​​​സാ​​​യി​​​രു​​​ന്നു ഇ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ സി.​​​പി. മൊ​​​യ്തീ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘം ക്യാ​​​ന്പ് ചെ​​​യ്തി​​​രു​​​ന്ന​​​ത്. അ​​​യ്യ​​​ൻ​​​കു​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഞെ​​​ട്ടി​​​ത്തോ​​​ട് ആ​​​ന്‍റി ന​​​ക്സ​​​ൽ സേ​​​ന​​​യും മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളും ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ന് ശേ​​​ഷം ശ​​​ക്തി ക്ഷ​​​യി​​​ച്ച സം​​​ഘം ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി പി​​​രി​​​ഞ്ഞി​​​രു​​​ന്നു.

മൊ​​​യ്തീ​​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള നാ​​​ലം​​​ഗ സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​ർ​​​ന്ന​​​പ്പോ​​​ൾ വി​​​ക്രം ഗൗ​​​ഡ​​​യു​​​ടെ നേ​​​തൃ​​​ത്തി​​​ലു​​​ള്ള സം​​​ഘം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലേ​​​ക്കു പി​​​ന്മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു സു​​​ന്ദ​​​രി.

പി​​​ന്നീ​​​ട് ക​​​ർ​​​ണാ​​​ട​​​ക ആ​​​ന്‍റി ന​​​ക്സ​​​ൽ സേ​​​ന​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ നേ​​​താ​​​വ് വി​​​ക്രം ഗൗ​​​ഡ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച കീ​​​ഴ​​​ട​​​ങ്ങ​​​ൽ പാ​​​ക്കേ​​​ജ് പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു കീ​​​ഴ​​​ട​​​ങ്ങ​​​ൽ.

കേ​​​ര​​​ള​​​ത്തി​​​ലെ കേ​​​സു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ സു​​​ന്ദ​​​രി​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചി​​​ല​​​ർ വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്. ഇ​​​വ​​​ർ​​​ക്കെ​​​തിരേ ആ​​​റ​​​ളം, തി​​​രു​​​നെ​​​ല്ലി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളു​​​ണ്ട്. ഇ​​​രി​​​ട്ടി ഡി​​​വൈ​​​എ​​​സ്പി ധ​​​ന​​​ഞ്ജ​​​യ ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പി​​​നെ​​​ത്തി​​​ച്ച​​​ത്. തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് ശേ​​​ഷം ഇ​​​രി​​​ട്ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ത​​​ല​​​ശേ​​​രി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

ഞെ​​​ട്ടി​​​ത്തോ​​​ട് ഉ​​​ണ്ടാ​​​യ ഏ​​​റ്റ​​​മു​​​ട്ട​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ന്‍റി ന​​​ക്സ​​​ൽ സേ​​​ന തെ​​​ര​​​ച്ചി​​​ൽ ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ മൊ​​​യ്തീ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തി​​​ന് മ​​​റ്റെ​​​വി​​​ടെ​​​യും നീ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ ഉ​​​ട​​​ലെ​​​ടു​​​ത്തു. ഇ​​​തോ​​​ടെ മൊ​​​യ്തീ​​​നും സം​​​ഘാം​​​ഗ​​​ങ്ങ​​​ളാ​​​യ സ​​​ന്തോ​​​ഷ്, മ​​​നോ​​​ജ്, സോ​​​മ​​​ൻ, എ​​​ന്നി​​​വ​​​ർ കൊ​​​ട്ടി​​​യൂ​​​ർ അ​​​ന്പാ​​​യ​​​ത്തോ​​​ടി​​​ലൂ​​​ടെ വ​​​ന​​​ത്തി​​​ൽ നി​​​ന്നി​​​റ​​​ങ്ങി ര​​​ക്ഷ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും പോ​​​ലീ​​​സ് മാ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ പി​​​ടി​​​യി​​​ലാ​​​യി. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ മാ​​​വോ​​​യി​​​സ്റ്റ് സാ​​​ന്നി​​​ധ്യം അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. എ​​​ങ്കി​​​ലും നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​ണ്ട്.

Tags : Aralam Maoist leader Sundari Police

Recent News

Corehub Up