x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിട്ടാത്തതിനും നന്ദി!

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: March 14, 2026 09:49 PM IST | Updated: March 14, 2026 09:49 PM IST

ചി​​​ല​ർ ദൈ​​​വ​​​ത്തി​​​ൽ​നി​​​ന്ന് അ​​​ക​​​ലാ​​​ൻ കാ​​​ര​​​ണം അ​​​വ​​​രു​​​ടെ പ്രാ​​​ർ​​​ഥ​ന​യ്ക്ക് അ​​​വ​​​ർ പ​​​റ​​​യു​​​ന്ന സ​​​മ​​​യ​​​ത്തും പ​​​റ​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലും ഉ​​​ത്ത​​​രം കി​​​ട്ടി​​​യി​​​ല്ല എ​​​ന്നു​​​ള്ള​​​താ​യി​രി​ക്കും. ധൂ​​​ർ​​​ത്ത​​​പു​​​ത്ര​​​ന്‍റെ ക​​​ഥ​യി​ൽ ന​മു​ക്കു വീ​ണ്ടും ധ്യാ​നി​ക്കാ​ൻ വി​ഷ‍യ​ങ്ങ​ളു​ണ്ട്. ദൈ​​​വ​​​ത്തെ വി​​​ശ്വ​​​സി​​​ക്കാ​​​നും കൂ​​​ടെ നി​​​ർ​​​ത്താ​​​നും ക​ഴി​യാ​ത്ത പ്ര​കൃ​ത​മാ​യി​രു​ന്നു ധൂ​ർ​ത്ത​പു​ത്ര​ന്‍റേ​ത്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ത​​​ന്‍റെ ഓ​ഹ​​​രി ത​​​നി​​​ക്കു ത​​​രി​​​ക എ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ​ത്ത​ന്നെ അ​​​പ്പ​​​ൻ അ​​​വ​​​ന്‍റെ ആ​​​വ​​​ശ്യം അം​ഗീ​ക​രി​ക്കു​ന്ന​ത്. ഇ​​​ള​​​യ​​​വ​​​ൻ പി​​​താ​​​വി​​​നോ​​​ടു പ​​​റ​​​ഞ്ഞു: പി​​​താ​​​വേ, സ്വ​​​ത്തി​​​ൽ എ​​​ന്‍റെ ഓ​​​ഹ​​​രി എ​​​നി​​​ക്കു ത​​​രി​​​ക. അ​​​വ​​​ൻ സ്വ​​​ത്ത് അ​​​വ​​​ർ​​​ക്കാ​​​യി ഭാ​​​ഗി​​​ച്ചു'' ലൂ​​​ക്കാ 15:12.

അവന്‍റെ ഓഹരി

അ​​​വ​​​ന്‍റെ ഓ​​​ഹ​​​രി അ​​​പ്പോ​​​ൾ​ത്ത​​​ന്നെ വെ​​​ട്ടി​​​മു​​​റി​​​ച്ചു ഭാ​​​ഗി​​​ച്ച് അ​​​വ​​​നു കൈ​യി​​​ൽ കൊ​​​ടു​​​ക്കും. താ​​​മ​​​സി​​​യാ​​​തെ അ​​​വ​​​ൻ അ​​​തും​​കൊ​​​ണ്ട് രാ​​​ജ്യം വി​​​ട്ടു പോ​​​കും, ആ ​​​ദേ​​​ശം വി​​​ട്ടു പോ​​​കും. ഈ ​​​ക​​​ഥ​​​യു​​​ടെ പ​​​തി​​​ന​​​ഞ്ചാം അ​​​ധ്യാ​​​യ​​​ത്തി​​​ന്‍റെ ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്പ​​​താം വാ​​​ക്യ​​​ത്തി​​​ൽ വ​​​രു​​​ന്പോ​​​ൾ ഇ​​​തു​​​പോ​​​ലെ ഒ​​​രു ചോ​​​ദ്യം മൂ​​​ത്ത​​​മ​​​ക​​​ൻ അ​​​പ്പ​​​നോ​​​ടു ചോ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​രു ആ​​​ട്ടി​​​ൻ​​​കു​​​ട്ടി​​​യെ പോലും തനിക്കു തന്നിട്ടില്ലല്ലോയെന്നാണ് അവന്‍റെ പരിഭവം. ഈ ​​​ആ​​​ട്ടി​​​ൻ കു​​​ട്ടി​​​ക​​​ളെ​​​ല്ലാം അ​​​വ​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​മാ​​​ണ്. എ​​​ത്ര ത​​​ള്ള ആ​​​ട് പ്ര​​​സ​​​വി​​​ക്കു​​​ന്നു​​​ണ്ട്, എ​​​ത്ര കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ണ്ട്... അ​​​തൊ​​​ക്കെ അ​​​വ​​​ൻ പ​​​റ​​​യു​​​ന്ന ക​​​ണ​​​ക്കാ​​​ണ്. എ​​​ങ്കി​​​ലും ആ ​​​ക​​​ണ​​​ക്കി​​​ലൊ​​​ക്കെ അ​​​വ​​​ൻ വി​​​ശ്വ​​​സ്ത​​​നാ​​​ണ്. അ​​​വ​​​നും ചെ​​​യ്യു​​​ന്ന​​​ത് ഒ​​​രു ദാ​​​സ്യ​​​വേ​​​ല​​​യാ​​​ണെ​ന്നു​ത​​​ന്നെ അ​​​വ​​​ൻ പ്ര​​​ത്യേ​​​കം പ​​​റ​​​യു​​​ന്നു​​​ണ്ട്. "നോ​​​ക്കൂ എ​​​ത്ര വ​​​ർ​​​ഷ​​​മാ​​​യി ഞാ​​​ൻ നി​​​ന​​​ക്കു ദാ​​​സ്യ​​​വേ​​​ല ചെ​​​യ്യു​​​ന്നു. ഒ​​​രി​​​ക്ക​​​ലും നി​​​ന്‍റെ ക​​​ല്പ​​​ന ഞാ​​​ൻ ലം​​​ഘി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ങ്കി​​​ലും എ​​​ന്‍റെ കൂ​​​ട്ടു​​​കാ​​​രു​​​ടെ അ​​​ടു​​​ത്ത് ആ​​​ഹ്ലാ​​​ദി​​​ക്കാ​​​ൻ നീ ​​​എ​​​നി​​​ക്ക് ഒ​​​രു ആ​​​ട്ടി​​​ൻ കു​​​ട്ടി​​​യെ പോ​​​ലും ത​​​ന്നി​​​ല്ല.'

ചി​​​ല സ​​​മ​​​യ​​​ത്തു ദൈ​​​വ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ന​​​മ്മ​​​ൾ ഈ ​​​ഭാ​​​ഗം ഏ​​​റെ സ​​​മ​​​യ​​​മെ​​​ടു​​​ത്തു ധ്യാ​​​നി​​​ക്ക​ണം. ചി​​​ല​​​ർ​​​ക്കു ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ പെ​​​ട്ടെ​​​ന്നു സാ​​​ധി​​​ച്ചു കി​​​ട്ടും. ജോ​​​ലി കി​​​ട്ടും, വീ​​​ട് കി​​​ട്ടും, വി​​​വാ​​​ഹം ന​​​ട​​​ക്കും, മ​​​ക്ക​​​ളെ കി​​​ട്ടും. എ​ന്നാ​ൽ, ചി​​​ല​​​ർ​​​ക്കു വൈ​കി​യേ ഇ​വ​യെ​ല്ലാം കിട്ടൂ. ഒ​​​രു പ​​​ക്ഷേ ആ ​​​താ​​​മ​​​സി​​​ച്ചു കി​​​ട്ടു​​​ന്ന ആ​​​ൾ​​​ക്കാ​​​ർ ആ​​​യി​​​രി​​​ക്കും ദൈ​​​വ​​​ത്തോ​​​ടു കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പ​​​മു​ള്ള​വ​ർ. പ്രാ​​​ർ​​​ഥ​ന​​​യും വി​​​ശു​​​ദ്ധ ജീ​​​വി​​​ത​​​വും ഉ​​​പ​​​വി പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും കു​​​ടും​​​ബ​​​ത്തോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​വു​​​മൊ​​​ക്കെ ഉ​​​ള്ള​​​വ​​​ർ. പ​​​ക്ഷേ, അ​​​വ​​​ർ​​​ക്കു ദൈ​​​വ​​​ത്തി​​​ൽ​നി​​​ന്ന് അ​​​ല്ലെ​​​ങ്കി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ൽ​നി​​​ന്നു കി​​​ട്ടു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ചു​​​രു​​​ക്കം. ചി​​​ല​​​പ്പോ​​​ൾ ഒ​​​ന്നും കി​​​ട്ടി​​​യി​​​ല്ലെ​​​ന്നും വ​രാം.

പ്രതിബദ്ധത

ഒ​​​രു പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ഇ​​​ല്ലാ​ത്ത ധൂ​​​ർ​​​ത്ത​​​പു​​​ത്ര​​​നെ പോ​​​ലു​​​ള്ള​​​വ​​​ർ ചോ​​​ദി​​​ക്കു​​​ന്പോ​​​ൾ ഉ​ട​ൻ കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യും. ഇ​താ​ണ് വി​​​ശ്വാ​​​സ ജീ​​​വി​​​ത​ത്തി​ലെ ഒ​​​രു പ്ര​​​ധാ​​​ന ച​​​തി​​​ക്കു​​​ഴി എ​ന്നു പ​​​റ​​​യു​​​ന്ന​​​ത്. ന​മ്മു​ടെ സ​​​ത്യ​​​സ​​​ന്ധ​​​ത ചി​​​ല സ​​​മ​​​യ​​​ത്തു അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​ന്നി​ല്ലെ​ന്നു തോ​ന്നു​ക​യും അ​​​സ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു സ​​​ത്യ​​​ത്തേ​ക്കാ​ൾ വി​ല കി​ട്ടു​ന്ന​താ​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും. ഇ​തു വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​മാ​ണ്. അ​തി​നു ദൈ​വ​ത്തി​ന്‍റേ​താ​യ കാ​ര​ണ​വു​മു​ണ്ട്. അ​​​ത് ആ ​​​അ​​​പ്പ​​​ൻ പി​​​ന്നീ​​​ട് പ​​​റ​​​യു​​​ന്നു​​​ണ്ട്, നി​ന​ക്കു​ള്ള ആ​നു​കൂ​ല്യം ഭൗ​തി​ക സാ​ഹ​ച​ര്യം മാ​ത്ര​മ​ല്ല. ധൂ​ർ​ത്ത​പു​ത്ര​നെ​പ്പോ​ലെ കി​ട്ടി​യ​തു മേ​ടി​ച്ചു​കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചാ​ൽ നീ ​മ​റ്റൊ​രു ധൂ​ർ​ത്ത​പു​ത്ര​നാ​യി മാ​റു​മെ​ന്ന​ല്ലാ​തെ മ​റ്റൊ​രു പ്ര​യോ​ജ​ന​മി​ല്ല.

അ​തി​നാ​ൽ ഏ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​വ​​​ശാ​​​ൽ ദൈ​​​വ​​​ത്തോ​​​ട് അ​​​ടു​​​ത്തു നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രും വ​​​ച​​​നപ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ ജീ​​​വി​ക്കു​ന്ന​വ​രും മ​ടു​പ്പ് തോ​ന്നാ​തി​രി​ക്കാ​ൻ ധൂ​​​ർ​​​ത്ത​പു​​​ത്ര​​​നെ കൂ​ടാ​തെ മൂ​​​ത്ത​​​മ​​​ക​​​നെ ശ്ര​​​ദ്ധി​​​ക്കാം. നോ​ന്പു​കാ​ല​ത്തു ദൈ​​​വ​​​ത്തോ​​​ടു ന​​​ന്ദി പ​​​റ​​​യാം. കി​​​ട്ടി​​​യ​​​തി​നു മാ​​​ത്ര​​​മ​​​ല്ല കി​​​ട്ടാ​​​ത്ത​​​തി​​​നും.

Tags : Hridayavazhi Kalvari

Recent News

Corehub Up