x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര ഇ​ന്ന് പു​റ​പ്പെ​ടും


Published: December 23, 2025 04:55 AM IST | Updated: December 23, 2025 07:08 AM IST

ആ​റ​ന്മു​ള: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ അ‍​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ചാ​ര്‍​ത്താ​നു​ള്ള ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ടും.

26ന് ​ഉ​ച്ച​യോ​ടെ പ​ന്പ​യി​ലെ​ത്തു​ന്ന ത​ങ്ക​അ​ങ്കി യാ​ത്ര വൈ​കു​ന്നേ​രം സ​ന്നി​ധാ​ന​ത്ത് എ​ത്തും. പ​തി​നെ​ട്ടാം പ​ടി​ക്കു​മു​ക​ളി​ല്‍ ത​ങ്ക​അ​ങ്കി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ ഏ​റ്റു​വാ​ങ്ങി ക്ഷേ​ത്ര​സോ​പാ​ന​ത്തി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് ക്ഷേ​ത്രം​ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി 6.30ന് ​ദീ​പാ​രാ​ധ​ന ന​ട​ത്തും.

27ന് ​ഉ​ച്ച​യ്ക്ക് ത​ങ്ക​അ​ങ്കി ചാ​ര്‍​ത്തി മ​ണ്ഡ​ല​പൂ​ജ ന​ട​ത്തും. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ല്‍ ഏ​ഴു​വ​രെ ആ​റ​ന്മു​ള ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ല്‍ ത​ങ്ക അ​ങ്കി ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.

Tags : Golden Robe Ghosha Yatra held today sabarimala

Recent News

Corehub Up