x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി പ​ക്ഷ മേ​ൽ​ക്കോ​യ്മ ത​ക​രു​ന്നു

ജോ​​ൺ​​സ​​ൺ വേ​​ങ്ങ​​ത്ത​​ടം
Published: May 21, 2026 03:40 AM IST | Updated: May 21, 2026 03:40 AM IST

കൊ​​ല്ലം: തു​​ട​​ർ​​ഭ​​ര​​ണം പ്ര​​തീ​​ക്ഷി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​റ​​ങ്ങി​​യ സി​​പി​​എ​​മ്മി​​ലെ ഔ​​ദ്യോ​​ഗി​​ക പ​​ക്ഷ​​ത്തി​​നേ​​റ്റ തി​​രി​​ച്ച​​ടി പി​​ണ​​റാ​​യി പ​​ക്ഷ​​ത്തി​​ന്‍റെ മേ​​ൽ​​ക്കോ​​യ്മ ത​​ക​​ർ​​ക്കു​​ന്നു.

ഇ​​ത്ര​​യും കാ​​ലം നേ​​തൃ​​ത്വ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളോ​​ട് യാ​​തൊ​​രു വി​​യോ​​ജി​​പ്പും പ്ര​​ക​​ട​​പ്പി​​ക്കാ​​തി​​രു​​ന്ന പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​രെ പാ​​ർ​​ട്ടി​​യു​​ടെ രീ​​തി​​യി​​ൽ തെ​​റ്റു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​ഞ്ഞ് ഇ​​പ്പോ​​ൾ രം​​ഗ​​ത്ത് വ​​ന്ന​​ത് ഔ​​ദ്യോ​​ഗി​​ക പ​​ക്ഷ​​ത്തി​​ന് വ​​ൻ​​ക്ഷീ​​ണ​​മാ​​ണ് ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 14 ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ളി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​ലോ​​ക​​ന​​യോ​​ഗം ന​​ട​​ന്നു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലും ജി​​ല്ലാ ക​​മ്മി​​റ്റി​​യി​​ലു​​മാ​​യി പി​​ണ​​റാ​​യി​​ക്കും എം.​​വി.​​ ഗോ​​വി​​ന്ദ​​നു​​മെ​​തിരേ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ വ​​ന്നുക​​ഴി​​ഞ്ഞു. കൊ​​ല്ലം, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, ക​​ണ്ണൂ​​ർ, പ​​ത്ത​​നം​​തി​​ട്ട, കോ​​ഴി​​ക്കോ​​ട് തു​​ട​​ങ്ങി ഭൂ​​രി​​പ​​ക്ഷം ജില്ലക​​ളി​​ലും വി​​മ​​ർ​​ശ​​നം ഉ​​ണ്ടാ​​യി.

നാ​​ളെ മു​​ത​​ൽ ഏ​​രി​​യാ, ലോ​​ക്ക​​ൽ ക​​മ്മി​​റ്റി​​ക​​ളി​​ലും ഒ​​രാ​​ഴ്ച നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ടിം​​ഗ് ന​​ട​​ക്കാ​​ൻ പോ​​കു​​ക​​യാ​​ണ്. താ​​ഴെ ക​​മ്മി​​റ്റി​​ക​​ളി​​ലും നേ​​തൃ​​ത്വ​​ത്തി​​നെ​​തിരേ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഉ​​യ​​രു​​മെ​​ന്നാ​​ണ് പാ​​ർ​​ട്ടി​​യി​​ലെ മ​​റു​​ചേ​​രി ക​​ണ​​ക്കുകൂ​​ട്ടു​​ന്ന​​ത്. ഇ​​വ കൂ​​ടി ക​​ഴി​​ഞ്ഞാ​​ൽ ജൂ​​ൺ ആ​​ദ്യ​​വാ​​രം ചേ​​രു​​ന്ന സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ ഈ ​​റി​​പ്പോ​​ർ​​ട്ടിം​​ഗ് മു​​ഴു​​വ​​ൻ ച​​ർ​​ച്ച ചെ​​യ്യും. ച​​ർ​​ച്ച​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വ്യ​​ക്തി​​ക​​ളോ ചു​​മ​​ത​​ല​​യു​​ള്ള നേ​​താ​​ക്ക​​ളോ വോ​​ട്ടു ചോ​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​ണെ​​ന്ന് ക​​ണ്ടാ​​ൽ വീ​​ണ്ടും ജി​​ല്ലാ ക​​മ്മി​​റ്റി കൂ​​ടി ച​​ർ​​ച്ച ചെ​​യ്ത് ര​​ണ്ട് അം​​ഗ ക​​മ്മീ​​ഷ​​ൻ വ​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​താ​​ണ് പാ​​ർ​​ട്ടി ന​​ട​​പ​​ടി​​ക്ര​​മം. ഇ​​തി​​ൽ കു​​റ്റ​​ക്കാ​​രെ​​ന്ന് ക​​ണ്ടെ​​ത്തി​​യാ​​ൽ പാ​​ർ​​ട്ടി ക​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കും ക​​ട​​ക്കും.

ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ പ​​യ്യ​​ന്നൂ​​ർ, ത​​ളി​​പ്പ​​റ​​മ്പ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഇ​​തി​​ന​​കം ക​​മ്മീ​​ഷ​​നെ വ​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചുക​​ഴി​​ഞ്ഞു. 18 മാ​​സം ക​​ഴി​​ഞ്ഞാ​​ൽ സി​​പി​​എ​​മ്മി​​ന്‍റെ ബ്രാ​​ഞ്ച് മു​​ത​​ൽ ലോ​​ക്ക​​ൽ, ഏ​​രി​​യ, ജി​​ല്ലാ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ക​​യാ​​ണ്. ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന ച​​ർ​​ച്ച​​ക​​ളും പാ​​ർ​​ട്ടി സ​​മ്മേ​​ള​​ന​​ത്തി​​ലേ​​ക്കു വ​​രി​​ക​​യും ഔ​​ദ്യോ​​ഗി​​ക പ​​ക്ഷ​​ത്തി​​നെ​​തിരേ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ചേ​​രി​​തി​​രി​​വ് ഉ​​ണ്ടാ​​കാ​​നു​​മാ​​ണ് സാ​​ധ്യ​​ത. അ​​തി​​നാ​​ൽത​​ന്നെ സം​​സ്ഥാ​​ന നേ​​തൃ​​ത്വം ബ്രാ​​ഞ്ച് മു​​ത​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ക​​രു​​ത​​ലും ജാ​​ഗ്ര​​ത​​യും പു​​ല​​ർ​​ത്തു​​മെ​​ങ്കി​​ലും നേ​​തൃ​​ത്വ​​ത്തി​​ന്‍റെ ച​​ട്ട​​ക്കൂ​​ടി​​ൽനി​​ന്ന് പു​​റ​​ത്തി​​റ​​ങ്ങി സ്വ​​ത​​ന്ത്ര​​മാ​​യി അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ ഉ​​രു​​ത്തി​​രി​​യു​​മെ​​ന്ന ക​​ണ​​ക്കുകൂ​​ട്ട​​ലി​​ലാ​​ണ് മ​​റു​​പ​​ക്ഷം.

നി​​ല​​വി​​ലു​​ണ്ടാ​​കാ​​ൻ പോ​​കു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ൾ മു​​ത​​ലാ​​ക്കി സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലും സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യി​​ലും മേ​​ൽ​​ക്കൈ​​യു​​ണ്ടാ​​ക്കി പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി സ്ഥാ​​നം പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​ലാ​​യി​​രി​​ക്കും മു​​ൻ​​ഗ​​ണ​​ന. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ക​​ണ്ണൂ​​രി​​ൽ നി​​ന്നു​​ള്ള പി.​​ ജ​​യ​​രാ​​ജനോ എ​​റ​​ണാ​​കു​​ള​​ത്തുനി​​ന്നു​​ള്ള പി.​​ രാ​​ജീ​​വോ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​യേ​​ക്കാം.

വ​​രു​​ന്ന സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ മ​​റു​​പ​​ക്ഷ​​ത്തോ​​ട് കൂ​​ടു​​ത​​ൽ അ​​ടു​​ക്കു​​മെ​​ന്ന് ക​​രു​​തു​​ന്ന ക​​ണ്ണൂ​​ർ ലോ​​ബി​​യി​​ൽ നി​​ന്നും പി.​​ ജ​​യ​​രാ​​ജ​​നുത​​ന്നെ മു​​ൻ​​തൂ​​ക്ക​​മു​​ണ്ടാ​​കാ​​നാ​​ണ് സാ​​ധ്യ​​ത ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്.

Tags : broken Pinarayi side losing upper hand

Recent News

Corehub Up