x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; 50 പ​വ​നി​ല​ധി​കം ന​ഷ്ട​പ്പെ​ട്ടു


Published: January 29, 2026 02:53 PM IST | Updated: January 29, 2026 02:53 PM IST

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 പ​വ​നി​ല​ധി​കം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു.

കൈ​പ്പു​ഴ​യി​ൽ പ്ര​വാ​സി​യാ​യ ബി​ജു​നാ​ഥി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ബി​ജു​വും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. ബി​ജു​വി​ൻ്റെ അ​മ്മ ഓ​മ​ന പ​ക​ൽ സ​മ​യ​ത്ത് വീ​ട്ടി​ൽ നി​ൽ​ക്കു​ക​യും രാ​ത്രി മൂ​ത്ത മ​ക​ൻ്റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തു​മാ​ണ് പ​തി​വ്.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ത​ക് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​ട​ന്ന​ത്. രാ​വി​ലെ ഓ​മ​ന വ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ചാ വി​വ​രം അ​റി​ഞ്ഞ​ത്. വി​ദേ​ശ​ത്തു​ള്ള മ​രു​മ​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​ണ് ന​ഷ്ട​മാ​യ​ത്.

വീ​ടും സ്ഥ​ല​വും ന​ന്നാ​യി നി​രീ​ക്ഷി​ച്ചു​വ​ന്ന സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags : police case Theft house

Recent News

Corehub Up