കൊച്ചി: റബ്ബർ ഷീറ്റ് മോഷ്ടാവ് പിടിയിൽ. ഇടുക്കി അറക്കുളം കുന്നേൽ വീട്ടിൽ സുജിത്തിനെ (46) ആണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 380 കിലോ റബ്ബർ ഷീറ്റ് ആണ് ഇയാൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്.
കാറിൽ യാത്ര ചെയ്തു ഗോഡൗണിലും വീടുകളിലും സൂക്ഷിച്ചു വയ്ക്കുന്ന റബ്ബർ, ജാതിക്ക തുടങ്ങിയ പലവ്യഞ്ജനങ്ങൾ മോഷ്ടിച്ചു വിൽക്കുന്നതാണ് ഇയാളുടെ രീതി. തിടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 400 കിലോ ജാതിപരിപ്പ് മോഷ്ടിച്ചതിന് ഇയാളുടെ പേരിൽ കേസുണ്ട്. മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
ഇൻസ്പെക്ടർ കെ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ മാഹിൻ സലിം, എഎസ്ഐ കെ.ആർ. ബിനു, സിപിഒ അജിംസ് എന്നിവരുൾപ്പെടുന്ന അന്വേഷണ സംഘം മൂലമറ്റത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
Tags : Theft rubber sheet arrest