x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വലതുഭാഗത്ത് ഇരിക്കുന്നവർ


Published: March 18, 2026 01:12 AM IST | Updated: March 18, 2026 01:12 AM IST

"ഞാ​ൻ നി​ന്‍റെ ശ​ത്രു​ക്ക​ളെ നി​ന്‍റെ പാ​ദ​പീ​ഠ​മാ​ക്കു​വോ​ളം നീ ​എ​ന്‍റെ വ​ല​ത്തു​ ഭാ​ഗ​ത്തി​രി​ക്കു​ക'

(​സ​ങ്കീ 110:1). നോ​ന്പു​കാ​ലം ന​മ്മു​ടെ എ​ല്ലാ ശ​ത്രു​ക്ക​ളെയും ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ പ്രാ​ർ​ഥ​ന​യിലും ഉ​പ​വാ​സ​ത്തി​ലും ദാ​ന​ധ​ർ​മങ്ങ​ളി​ലും ദൈ​വ​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് ഇ​രി​ക്കു​ന്ന ഒ​രു കാ​ല​മാ​ണ്. മ​ർ​ക്കോ​സി​ന്‍റെ സു​വി​ശേ​ഷം 1:13ൽ ​ക​ർ​ത്താ​വി​ന്‍റെ പ​രീ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ അ​വ​ൻ മ​രു​ഭൂ​മി​യി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കൂ​ടെ ആ​യി​രു​ന്നു എ​ന്നു പ്ര​ത്യേ​കം സു​വി​ശേ​ഷം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

ന​മ്മു​ടെ അ​ധ​മവാ​സ​ന​ക​ളെ​യും മ​നു​ഷ്യ​ത്വര​ഹി​ത പെ​രു​മാ​റ്റ​ങ്ങ​ളെ​യും അ​തി​നു പ്രേ​രി​പ്പി​ക്കു​ന്ന സ്വ​ഭാ​വ ദു​ർ​ഗു​ണ​ങ്ങ​ളെ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​കൂ​ടി​യാ​കാം “ഞാ​ൻ നി​ന്‍റെ ശ​ത്രു​ക്ക​ളെ നി​ന്‍റെ പാ​ദ​പീ​ഠ​മാ​ക്കു​വോ​ളം നീ ​എ​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് ഇ​രി​ക്കു​ക” എ​ന്നു സ​ങ്കീ​ർ​ത്ത​ന വ​ച​നം വി​വ​ക്ഷി​ക്കു​ന്ന​ത്. ആ ​രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്കു​ന്പോ​ൾ നോ​ന്പു​കാ​ല​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ച​നം കു​റ​ച്ചു​കൂ​ടി അ​ർ​ഥപൂ​ർ​ണ​മാ​ണ്.

വേണ്ട ഫലങ്ങൾ

ക​ർ​ത്താ​വി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് ഇ​രി​ക്കു​ക എ​ന്നു പ​റ​യു​ന്പോ​ൾ ആ ​വ​ല​തു​ഭാ​ഗ​ത്ത് ഇ​രി​ക്കാനുള്ള യോ​ഗ്യ​ത, അ​തി​ന്‍റെ അ​ച്ച​ട​ക്കവും ആ​ശ​യ​ട​ക്ക​ങ്ങ​ളും ആ​ത്മീ​യ ചൈ​ത​ന്യ​വും ഒ​രു വ്യ​ക്തി ആ​ർ​ജി​ക്കു​ന്നതുകൂ​ടി വി​വ​ക്ഷി​ക്കു​ന്നു​ണ്ട്. ഈ ​വി​ഷ​യംത​ന്നെ മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​യാം. ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ക​ഷ്ട​പ്പാ​ടു​ക​ളു​ടെ​യും രോ​ഗ​ങ്ങ​ളു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ഇ​ടം കി​ട്ടാ​ത്ത​തി​ന്‍റെ​യും മ​റ്റു ​ത​ര​ത്തി​ലു​ള്ള ഞെ​രു​ക്ക​ങ്ങ​ളു​ടെ​യുമൊക്കെ ശ​ത്രു​ക്ക​ളെ ദൈ​വം ന​മ്മു​ടെ കാ​ൽ​ച്ചു​വ​ട്ടി​ൽ എ​ത്തി​ക്കും. പ​ക്ഷേ, അ​തി​നു​ള്ള മാ​ർ​ഗം ആ ​കാ​ല​ങ്ങ​ളി​ലെ​ല്ലാം ദൈ​വ​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് ഇരിക്കുക എന്നതാണ്. ക്ഷ​മ, ദ​യ, നന്മ, ​വി​ശ്വ​സ്ത​ത, ആ​ത്മ​സം​യ​മ​നം തുടങ്ങി പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ഫ​ല​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കാ​ണ് ദൈ​വ​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് ഇ​രി​ക്കാ​ൻ യോ​ഗ്യ​തയുള്ള​ത്.

അ​പ്പോ​ൾ വ​ല​തു​ഭാ​ഗ​ത്ത് ഇ​രി​ക്കു​ക എന്നു പ​റ​യു​ന്പോ​ൾ വെറുതെ കയറി അവിടേക്ക് ഇരിക്കുക എ​ന്ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ​ല​തു​ഭാ​ഗ​ത്ത് ഇ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത നേ​ടു​ന്ന​ത് (ഗ​ലാ 5:22) തി​രു​വ​ച​നം അ​നു​സ​രി​ച്ചുകൂ​ടി​യാ​ണ്. അ​തി​നെ​തി​രാ​യി​ട്ടു​ള്ള മ​ദ്യ​പാ​നം, മ​ദി​രോ​ത്സ​വം അ​വ​യും അ​വ​യ്ക്കു സ​മാ​ന​മാ​യ മ​റ്റ് സ്വ​ഭാ​വ ദൂ​ഷ്യ​ങ്ങ​ളും (​ഗ​ലാ​ 5:19) ആ​ശ​യ​ട​ക്ക​ങ്ങ​ളി​ലൂ​ടെ​യും ആ​ത്മ​ശ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​ൻ തരണം ചെയ്യേണ്ട കാ​ലം കൂ​ടി​യാ​ണി​ത്. ന​മ്മു​ടെ തിന്മക​ളെ, ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ ന​മ്മ​ൾ ദൈ​വ​ത്തോ​ടു ചേ​ർന്നുനി​ൽ​ക്ക​ണം. അപ്പോഴാണ് ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുക. അ​തി​നു സ​ഹാ​യി​ക്കു​ന്ന​താ​ണ് നോ​ന്പു​കാ​ലം എ​ന്നുകൂ​ടി ഈ ​വ​ച​ന​ത്തി​ന് അ​ർ​ഥ​മു​ണ്ട്.

Tags : Hridayavazhi Kalvari

Recent News

Corehub Up