x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് മ​റി​ക്കാ​ൻ പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം; ഫി​റോ​സി​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് പ്ര​താ​പ​ൻ


Published: April 6, 2026 08:14 PM IST | Updated: April 6, 2026 09:45 PM IST

തൃ​ശൂ​ര്‍: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​നാ​യി വോ​ട്ട് മ​റി​ക്കാ​ൻ എ​ട്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്ന നാ​ട്ടി​ക​യി​ലെ മു​ൻ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. ഫി​റോ​സി​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മ​ണ​ലൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ൻ. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​ന് 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​താ​പ​ൻ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യും തൃ​ശൂ​ർ മു​ൻ എം​പി​യും നി​ല​വി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​താ​പ​ന്‍റെ പൊ​തു​ജീ​വി​ത​ത്തെ​യും വ്യ​ക്തി​ത്വ​ത്തെ​യും ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ൻ​പ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി ഫി​റോ​സ് ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ഇ​ട​തു​പ​ക്ഷ​വു​മാ​യു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും പ്ര​താ​പ​ൻ ആ​രോ​പി​ച്ചു.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സി​വി​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ഡ്വ. ര​ഖേ​ഷ് ശ​ർ​മ്മ അ​യ​ച്ച നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​പ്പ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട പി.​കെ. ഫി​റോ​സി​ന്റെ പ്ര​സ്താ​വ​ന​ക​ൾ വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച​താ​ണെ​ന്ന് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : assembly election kerala tn prathapan legal notice

Recent News

Corehub Up