ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിന് പിന്നാലെ സീനിയർ അഭിഭാഷകനെയും മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി.
മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. പുനഃപരിശോധന ഹർജിയിൽ ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്വി ആയിരുന്നു.
അതേസമയം, ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടന ബെഞ്ചിന് മുന്നിൽ വാദം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം കക്ഷികൾക്ക് സുപ്രീംകോടതി സമയം നീട്ടി നൽകി.
ചീഫ് ജസ്റ്റിസിന് മുന്നിൽ വാദങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി വാദങ്ങൾ സമർപ്പിക്കാനുള്ളവർക്ക് കോടതി ഈ മാസം 23 വരെ സമയം നീട്ടി നൽകിയത്.
Tags : travancore devaswom board replaces senior lawyer supreme court sabarimla women entry