x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സപ്പി​ഴ​വ്; ഗു​ളി​ക മാ​റി ന​ൽ​കി​യ രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ


Published: June 25, 2026 12:31 AM IST | Updated: June 25, 2026 12:31 AM IST

നാ​​​ദാ​​​പു​​​രം: ഗ​​​വ. താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന രോ​​​ഗി​​​ക്കു ഗു​​​ളി​​​ക മാ​​​റി ന​​​ൽ​​​കി​​​യ​​​താ​​​യി പ​​​രാ​​​തി.

അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ രോ​​​ഗി​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മു​​​ട​​​വ​​​ന്തേ​​​രി സ്വ​​​ദേ​​​ശി പാ​​​ലൊ​​​ള്ള​​​ത്തി​​​ൽ ച​​​ന്ദ്ര​​​നാ​​ണ് (71) ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ ച​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൾ ഗാ​​​ന​​​ച​​​ന്ദ്ര​​​ൻ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടി​​​നു പ​​​രാ​​​തി ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ച​​​ന്ദ്ര​​​ൻ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ​​​ക്‌​​ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം നാ​​​ദാ​​​പു​​​രം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. നാ​​​ദാ​​​പു​​​രം ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ൽ​​​കേ​​​ണ്ട ചി​​​കി​​​ത്സ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​നി​​​ന്നു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഡ്യൂ​​​ട്ടി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഡോ​​​ക്ട​​​ർ ച​​​ന്ദ്ര​​​ന് ഗു​​​ളി​​​ക എ​​​ഴു​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​ളി​​​ക ക​​​ഴി​​​ച്ച ച​​​ന്ദ്ര​​​ൻ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി. ഇ​​​തേ​​​ക്കു​​​റി​​​ച്ച് മ​​​ക്ക​​​ൾ ഡോ​​​ക‌്ട​​​ർ​​​മാ​​​രോ​​​ടു സം​​​സാ​​​രി​​​ച്ചെ​​​ങ്കി​​​ലും മ​​​റു​​​പ​​​ടി​​​യൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ല്ല.

എ​​​ന്നാ​​​ൽ, ച​​​ന്ദ്ര​​​ന്‍റെ സ​​​മീ​​​പ​​​ത്തെ ബെ​​​ഡി​​​ൽ ച​​​ന്ദ്ര​​​ൻ എ​​​ന്ന പേ​​​രു​​​ള്ള മ​​​റ്റൊ​​​രു രോ​​​ഗി​​​യും ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട ഗു​​​ളി​​​ക മു​​​ട​​​വ​​​ന്തേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ ച​​​ന്ദ്ര​​നു ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് പ​​​രാ​​​തി.

ഇ​​​ത് ഡോ​​​ക‌്ട​​​റു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ ഡോ​​​ക‌്ട​​​ർ ആ​​​ശു​​​പ​​​ത്രി രേ​​​ഖ തി​​​രു​​​ത്തി​​​യ​​​താ​​​യും സൂ​​​പ്ര​​​ണ്ടി​​​ന് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Tags : Treatment error critical condition patient

Recent News

Corehub Up