x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടി​ക്കൊ​മ്പ​ൻ പി​ടി​യി​ൽ: മു​റി​വു​ണ​ങ്ങും വ​രെ മു​ത്ത​ങ്ങ ആ​ന ക്യാ​മ്പി​ൽ ക​ഴി​യ​ണം


Published: April 3, 2026 10:56 PM IST | Updated: April 3, 2026 10:56 PM IST

മു​ത്ത​ങ്ങ: വ​യ​നാ​ട്ടി​ലെ വ​ട​ക്ക​നാ​ട്, വ​ള്ളു​വാ​ടി മേ​ഖ​ല​ക​ളി​ൽ ഭീ​തി പ​ര​ത്തി​യ 'മു​ട്ടി​ക്കൊ​മ്പ​ൻ' എ​ന്ന കാ​ട്ടാ​ന​യെ വ​നം​വ​കു​പ്പ് മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി. ആ​ന​യു​ടെ തു​മ്പി​ക്കൈ​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടെ​ന്നും, ഇ​ത് ഭേ​ദ​മാ​കു​ന്ന​തു​വ​രെ മു​ത്ത​ങ്ങ ആ​ന ക്യാ​മ്പി​ൽ സം​ര​ക്ഷി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. 13 ദി​വ​സം നീ​ണ്ടു​നി​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് മു​ട്ടി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ ഓ​ന​ച്ച​ൻ ക​വ​ല​യി​ൽ വെ​ച്ചാ​ണ് വെ​റ്റ​റി​ന​റി സം​ഘം ആ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ച​ത്. 87 അം​ഗ ദൗ​ത്യ​സം​ഘ​മാ​ണ് ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

ആ​ന​യു​ടെ തു​മ്പി​ക്കൈ​യി​ലെ മു​റി​വ് കാ​ര​ണം കാ​ട്ടി​ൽ നി​ന്ന് സ്വ​യം ഭ​ക്ഷ​ണം ശേ​ഖ​രി​ച്ചു ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​മാ​ണ്. അ​തി​നാ​ൽ മു​റി​വു​ണ​ങ്ങു​ന്ന​തു​വ​രെ ക്യാ​മ്പി​ൽ ചി​കി​ത്സ ന​ൽ​കും. ഇ​തി​ന് ശേ​ഷം റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് ആ​ന​യെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. കു​റ​ച്ചു​കാ​ല​മാ​യി വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ആ​ന​യാ​യി​രു​ന്നു മു​ട്ടി​ക്കൊ​മ്പ​ൻ. ക​ഴി​ഞ്ഞ ദി​വ​സം പ​ച്ചാ​ടി സ്വ​ദേ​ശി രാ​ജീ​വ് എ​ന്ന ക​ർ​ഷ​ക​നെ ആ​ന ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ന​യെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

സോ​ളാ​ർ തൂ​ക്കു​വേ​ലി​ക​ളി​ൽ വൈ​ദ്യു​തി ഉ​ണ്ടോ എ​ന്ന് നോ​ക്കാ​ൻ ചെ​റി​യ മ​ര​ച്ചി​ല്ല​ക​ൾ അ​തി​ലേ​ക്ക് എ​റി​ഞ്ഞു നോ​ക്കു​ന്ന സ്വ​ഭാ​വം മു​ട്ടി​ക്കൊ​മ്പ​നു​ണ്ടാ​യി​രു​ന്നു. വൈ​ദ്യു​തി ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം വ​ലി​യ മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് വേ​ലി ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. നി​ല​വി​ൽ മു​ട്ടി​ക്കൊ​മ്പ​നെ മു​ത്ത​ങ്ങ​യി​ലെ പ്ര​ത്യേ​ക കൂ​ടി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മു​മ്പും അ​പ​ക​ട​കാ​രി​ക​ളാ​യ ആ​ന​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ഈ ​കൂ​ട് ന​വീ​ക​രി​ച്ചാ​ണ് മു​ട്ടി​ക്കൊ​മ്പ​നാ​യി ഒ​രു​ക്കി​യ​ത്. ആ​ന​യു​ടെ ആ​രോ​ഗ്യ​നി​ല വ​നം​വ​കു​പ്പ് ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

Tags : Tusker Elephant Caught Latest News

Recent News

Corehub Up