x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘രണ്ടര കോടി’ ആരോപണം വ്യാജം; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ആന്‍റോ ആന്‍റണി


Published: February 10, 2026 03:35 AM IST | Updated: February 10, 2026 03:35 AM IST

പ​ത്ത​നം​തി​ട്ട: മു​ന്നൂ​റു കോ​ടി​യോ​ളം രൂ​പ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കിയതിന്‍റെ പേ​രി​ൽ ആ​റു​മാ​സ​ത്തോ​ളം ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യെ ഉ​പ​യോ​ഗി​ച്ച് സി​പി​എം ന​ട​ത്തു​ന്ന​ത് ത​രം​താ​ഴ്ന്ന രാ​ഷ്ട്രീ​യ ക​ളി​യെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

ഇ​ട​തു മു​ന്ന​ണി​യു​ടെ ഘ​ട​ക​ക​ക്ഷി​യു​ടെ നേ​താ​വാ​യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യെ​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽനി​ന്നു ര​ണ്ടു​കോ​ടി രൂ​പ താ​ൻ കൈ​പ്പ​റ്റി എ​ന്ന വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണ്. താ​ൻ പ​ണം കൈ​പ്പ​റ്റി എ​ന്ന​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പു​റ​ത്തു വി​ടാ​ൻ സി​പി​എ​മ്മി​നോ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യ്‌​ക്കോ ക​ഴി​യു​മോ​യെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി വെ​ല്ലു​വി​ളി​ച്ചു.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ സ​മ​യ​ത്ത് ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ ത​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ആ ​പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തി​രി​കെ ന​ൽ​കി​യ​തു​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ത്ത​രം ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​നു പി​ന്നി​ലെ രാ​ഷ്ട്രീ​യ ല​ക്ഷ്യം വ്യ​ക്ത​മാ​ണെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്നും ആ​ന്‍റോ ആ​ന്‍റണി പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഡ​ൽ​ഹി​യി​ൽ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയ ചി​ത്രം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ദ്യ ആ​രോ​പ​ണം ന​ട​ന്ന​ത്. ത​നി​ക്ക് ഇ​തു​മാ​യി യാ​തൊ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വുമി​ല്ലെ​ന്ന് എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​തോ​ടെ ആ ​ആ​രോ​പ​ണം പൊ​ളി​ഞ്ഞു.

ശ​ബ​രി​മ​ല ത​ന്ത്രി​യു​ടെ ര​ണ്ട​ര​ക്കോ​ടി രൂ​പ തി​രു​വ​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ആ ​പ​ണം താ​ൻ പി​ൻ​വ​ലി​ച്ചെ​ന്നു​മാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ആ​രോ​പ​ണം. ശ​ബ​രി​മ​ല ത​ന്ത്രി​ക്ക് ഈ ​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ യാ​തൊ​രു നി​ക്ഷേ​പ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഈ ​ത​ന്ത്രി​യെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും നേ​രി​ൽ ക​ണ്ടി​ട്ടി​ല്ലെ​ന്നും ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ വ്യ​ക്ത​മാ​ക്കിയപ്പോ​ൾ ആ ​ആ​രോ​പ​ണ​വും പൂ​ർ​ണ​മാ​യി പൊ​ളി​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളി​ൽനി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ സി​പി​എം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.

വി​ജി​ല​ൻ​സി​ൽ പ​രാ​തി

പ​ത്ത​നം​തി​ട്ട: 2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് തി​രു​വ​ല്ല നെ​ടും​പ​റ​മ്പി​ല്‍ ക്രെ​ഡി​റ്റ് ആ​ന്‍ഡ് സി​ന്‍ഡി​ക്കറ്റ് ഉ​ട​മ​യും കേ​ര​ളാ കോ​ണ്‍ഗ്ര​സ് എം ​മു​ന്‍ സം​സ്ഥാ​ന ട്ര​ഷ​റാ​റു​മാ​യി​രു​ന്ന എ​ന്‍.എം. ​രാ​ജു​വു​മാ​യി ആ​ന്‍റോ ആ​ന്‍റണി എം​പി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍സി​ല്‍ പ​രാ​തി. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ സു​ഭാ​ഷ് തീ​ക്കോ​ട​നാ​ണ് ഇ ​മെ​യി​ല്‍ മു​ഖേ​ന പ​രാ​തി അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ജി​ല​ന്‍സ് പ​ത്ത​നം​തി​ട്ട യൂ​ണി​റ്റി​ന് കൈ​മാ​റി​യേ​ക്കും.

ആ​ന്‍റോ ആ​ന്റ​ണി ര​ണ്ട് കോ​ടി രൂ​പ ക​ടം വാ​ങ്ങി​യെ​ന്നും 20 ല​ക്ഷം മാ​ത്രം മ​ട​ക്കി ന​ല്‍കി​യെ​ന്നു​മാ​ണ് എ​ന്‍.​എം. രാ​ജു ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച സ​ഹാ​യം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മ​ട​ക്കി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ആ​ന്‍റോ​യു​ടെ വി​ശ​ദീ​ക​ര​ണം.
ഇ​തി​നി​ടെ ആ​ന്‍റോ ആ​ന്‍റ​ണി​ക്കെ​തി​രേ ന​ൽ​കി​യ പ​രാ​തി ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ കു​ള​ത്തൂ​ർ ജ​യ്സിം​ഗ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു ക​ത്തു ന​ൽ​കി.

അ​ഡ്വ.​സു​ഭാ​ഷ് തീ​ക്കോ​ട​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ യാ​തൊ​രു തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​യാ​ൾ ഇ​തു സം​ബ​ന്ധി​ച്ച എ​ന്തെ​ങ്കി​ലും​തെ​ളി​വ് ഹാ​ജ​രാ​ക്കു​ക​യോ ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ജ​യ്സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ഥാ​പ​ന ഉ​ട​മ ആ​ന്‍റോ ആ​ന്‍റ​ണി​ക്കെ​തി​രേ സാ​ന്പ​ത്തി​ക ക​ബ​ളി​പ്പി​ക്ക​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും കു​ള​ത്തൂ​ർ ജ​യ്സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രാ​തി​യും പോ​ലീ​സി​ലോ കോ​ട​തി​യി​ലോ ഫി​നാ​ൻ​സ് ഉ​ട​മ ന​ൽ​കി​യി​ട്ടു​മി​ല്ല.

Tags : Anto Antony allegation false NM Raju Nedumparambil Credit and Syndicate Anto Antony MP

Recent News

Corehub Up