കൊച്ചി: തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ നന്ദി പര്യടനവുമായി വി.ഡി. സതീശന്‍. വരാപ്പുഴയില്‍ നിന്നും പറവൂര്‍ ടൗണ്‍ വരെയാണ് വി.ഡി. സതീശന്‍ വാഹന ജാഥ നടത്തിയത്. നിരവധി പ്രവര്‍ത്തകരും ജില്ലാ നേതാക്കളും സതീശനൊപ്പം വാഹനപര്യടന യാത്രയില്‍ പങ്കെടുത്തു.
വരാപ്പുഴ സെന്‍റ് ജോസഫ് പള്ളിയിലെത്തി വികാരിയെ കണ്ട ശേഷമാണ് സതീശന്‍ പറവൂരിലേക്ക് വാഹന പര്യടന യാത്ര തിരിച്ചത്. വാഹന പര്യടനം പൂര്‍ത്തിയാക്കിയ ശേഷം സതീശന്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം, എറണാകുളത്ത് വന്‍ സ്വീകരണമാണ് വി.ഡി. സതീശന് ലഭിക്കുന്നത്.
ചൊവ്വാഴ്ച സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ സതീശനെ വി.ഡി.എസ് സിഎം എന്നു വിളിച്ചു കൊണ്ടാണ് അണികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി.ഡി.ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ എറണാകുളത്തും മറ്റു ജില്ലകളിലും നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് സതീശനായി പോസ്റ്ററുകള്‍ എത്തിയിരുന്നു.
ഇന്ന് ആലുവ ദേശത്തെ വി.ഡിയുടെ വീട്ടില്‍ നിയുക്ത എംഎല്‍എമാരായ ടി.ജെ. വിനോദും ദീപക് ജോയിയും എത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങിയ ഇരുവരും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തോടും ഇരുവരും പ്രതികരിച്ചില്ല.
Tags : V.D. Satheesan election voters