x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ടാ​ന​പ്പ​ള്ളി കി​റ്റ് വി​വാ​ദം: പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി; പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം


Published: April 5, 2026 05:16 PM IST | Updated: April 5, 2026 05:26 PM IST

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ ബി​ജെ​പി വി​ത​ര​ണ​ത്തി​നാ​യി കി​റ്റു​ക​ൾ സൂ​ക്ഷി​ച്ചു എ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കും നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. വാ​ടാ​ന​പ്പ​ള്ളി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കാ​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ എ​ത്തി​ച്ചു എ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗോ​ഡൗ​ണി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ഗോ​ഡൗ​ൺ ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​ക്കെ​തി​രെ​യും പോ​ലീ​സി​നെ​തി​രെ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​വ​രെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ ദേ​വ​ൻ ഗോ​ഡൗ​ണി​ന് മു​ക​ളി​ലെ മു​റി​യി​ൽ ഉ​ണ്ടെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഘ​ർ​ഷം ഇ​ര​ട്ടി​യാ​യി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും നേ​ർ​ക്കു​നേ​ർ നി​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗോ​ഡൗ​ണി​ൽ നി​ന്ന് കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് സീ​ൽ ചെ​യ്തു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വാ​ടാ​ന​പ്പ​ള്ളി​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Tags : Vadanappally kit controversy Congress workers Latest News

Recent News

Corehub Up