x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ൽ​പ്പാ​റ അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു


Published: May 2, 2026 12:47 PM IST | Updated: May 2, 2026 12:54 PM IST

തി​രു​വ​ന​ന്ത​പു​രം: വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത അ​ഞ്ച് പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ വീ​തം ന​ൽ​കും.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ നൗ​ഷാ​ദ് അ​ലി, പാ​ച​ക​ത്തൊ​ഴി​ലാ​ളി സാ​ജി​ദ, റു​ഖി​യ, ഷ​ക്കീ​ല, വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഹി​ഷാം എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​ണ് സ​ഹാ​യ​ധ​നം അ​നു​വ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രു​ടെ ചി​കി​ത്സാ​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും.

ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യ്ക്ക് പു​റ​മെ ചി​കി​ത്സ​യ്ക്ക് തു​ക ചെ​ല​വാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ ​തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : accident valpara accident financial assistance

Recent News

Corehub Up